കോൺഗ്രസ്‌ കോൺക്ലെവിൽ പങ്കെടുക്കാത്തത് അസൗകര്യം മൂലം; ഓൺലൈനായി പങ്കെടുക്കുമെന്ന് കെ സുധാകരൻ

  • 26/11/2022

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ നാളത്തെ കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഓണ്‍ലൈനായി പങ്കെടുക്കും. അസൗകര്യം ഉള്ളത് കൊണ്ടാണ് നേരിട്ടെത്താത്തതെന്നാണ് സുധാകരന്‍റെ വിശദീകരണം. ഉദ്ഘാടന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാനായിരുന്നു മുന്‍ തീരുമാനം.


ശശി തരൂരും കെപിസിസി നേതൃത്വവും തമ്മിലെ ഭിന്നതക്കിടെ കെ സുധാകരന്‍ വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കുമെന്ന് ഒടുവില്‍ അറിയിച്ചത്. തരൂരും സുധാകരനും ഒരുമിച്ച്‌ വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി. അതേസമയം പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ട് പങ്കെടുക്കും.

Related News