പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോൺക്ലെവ് ഇന്ന് കൊച്ചിയിൽ; സുധാകരനും സതീശനും ഓൺലൈനായി പങ്കെടുക്കും

  • 26/11/2022

കൊച്ചി : കോണ്‍ഗ്രസിലെ ഒരു വിഭാഗം സംഘടിപ്പിക്കുന്ന പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലിയുളള വിവാദം തുടരുന്നതിനിടെ, ശശി തരൂര്‍ ദേശീയ അധ്യക്ഷനായ സംഘടനയുടെ ഏകദിന സമ്മേളനം ഇന്ന് കൊച്ചിയില്‍.


കെ പി സിസി അധ്യക്ഷന്‍ കെ സുധാകരനേയും പ്രതിപക്ഷ നേതാവ് വി‍ഡി സതീശനേയും പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് തരൂരിനൊപ്പം വേദി പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ട്. പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആലോചിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി.

രാവിലത്തെ ഉദ്ഘാടന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകിട്ട് 5നുളള സമാപന സെഷനിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ എത്തുന്നത്.

Related News