പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ ശശിതരൂരിനെ പുകഴ്ത്തി യുവനേതാക്കള്‍

  • 27/11/2022

പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ ശശിതരൂരിനെ പുകഴ്ത്തി യുവനേതാക്കള്‍.തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്ബാടും ആളുകളുണ്ടെന്ന് ഹൈബി ഈഡന്‍. തരൂരിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും തരൂര്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആളെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.


തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡനും ഒപ്പമുള്ളവരെയല്ല എതിരാളികളെയാണ് ഫൗള്‍ ചെയ്യേണ്ടതെന്ന് മാത്യുകുഴല്‍നാടന്റെയും പരോക്ഷ വിമര്‍ശനം.

അതേസമയം, ഫുട്ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് സ്റ്റാറാകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. പക്ഷേ ഗോളി നന്നാവണമെന്നും പാര്‍ട്ടിയില്‍ ഗോളി പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു.

Related News