ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

  • 27/11/2022

ചേര്‍ത്തല: ആലപ്പുഴയില്‍ സൈക്കിള്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് എടേഴത്ത് വീട്ടിൽ ജോർജ് (75) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കടക്കരപ്പള്ളി തെക്കേ ജംഗ്ഷൻ ഗുരുമന്ദിരത്തിന് സമീപം ടിപ്പര്‍ ലോറി സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട ജോര്‍ജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

മൃതദേഹം ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രണ്ട് മണിയോടെ തങ്കി സെന്‍റ് മേരീസ് ഫോറോനപള്ളി സെമിത്തേരിയില്‍ നടന്നു. ഭാര്യ: ലില്ലി. മക്കള്‍: ഷാജി, ഷാജു, ഷൈജു. മരുമക്കള്‍: സീന, ബിജി, റിന്‍റു.

Related News