വ്യദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

  • 27/11/2022

കൽപ്പറ്റ: വയനാട്ടില്‍ വ്യദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പേരിയ വനമേഖലയിലാണ് മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് വിഷക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. നവംബർ 25 മുതല്‍ മാനന്തവാടി തവിഞ്ഞാലിൽ നിന്നും ദമ്പതികളെ കാണാതായിരുന്നു. തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. 

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. 
 

Related News