"ജൽസ 2K23": മലയാളി മംസ് മിഡിൽ ഈസ്റ്റ്‌ ആറാം വാർഷികം ആഘോഷിക്കുന്നു

  • 20/04/2023



MMME(മലയാളി മംസ് മിഡിൽ ഈസ്റ്റ്‌) ആറാം വാർഷികം "ജൽസ 2K23" ഏപ്രിൽ 28 വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂളിൽ വൈകുന്നേരം 4 മുതൽ 10 വരെ. ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന "ജൽസ 2K23" എന്ന പേരിൽ മലയാളി മംസ് മിഡിൽ ഈസ്റ്റ്‌ ആറാം വാർഷികം ആഘോഷിക്കുന്നു.

സുപ്രസിദ്ധ സിനിമ താരവും നർത്തകിയുമായ ദുർഗകൃഷ്ണ നയിക്കുന്ന ഡാൻസ്. താരത്തിനൊപ്പം വേദിയിൽ പ്രശസ്ത കോറിയോഗ്രാഫർ ആര്യ ബാലകൃഷ്ണനും( D4 dance fame& studio 19) സംഘവും. ഒപ്പം കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന ചെമ്മീൻ മ്യൂസിക്ബാൻഡ് ഒരുക്കുന്ന സംഗീത വിരുന്നും ആട്ടം കലാസമിധിയുടെ വിത്യസ്തവും കുവൈറ്റിൽ ആദ്യമായും സംഘടിപ്പിക്കുന്ന ചെണ്ട കലാകാരൻ മാരുടെ ഫ്യൂഷൻ. ഗായകർ സഞ്ജിത് സലാം,ശ്രീലക്ഷ്മി ശങ്കർദേവ്, വിനീത് മോഹൻ, കീ ബോർഡ്‌-സജോജോബ്, ലീഡ് ക്വിയർ-വിജോ ജോബ്, വയലിൻ -നിതിൻ രാജ്, ബാസ് ഗിറ്റാർ- ഷെൽവിൻ എബ്രഹാം, ഡ്രംസ്- ജിയോ.

സംഘാടകർ ഏപ്രിൽ 19 ബുധനാഴ്ച തക്കാര റസ്റ്റോറന്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ ശ്രീമതി അമ്പിളി രാഗേഷ് - പ്രസിഡന്റ്‌, അമീറ ഹവാസ് - വൈസ് പ്രസിഡന്റ്‌, ആര്യ മണികണ്ഠൻ - പ്രോഗ്രാം ജനറൽ കൺവീനർ , ശിൽപ മോഹനൻ- സെക്രട്ടറി, രമ്യ വേണുഗോപാൽ - മീഡിയ കൺവീനർ, സഫിയ സിദ്ദിഖ് - ട്രെഷറർ എന്നിവർ പങ്കെടുത്തു.

2016 രൂപീകരിക്കപ്പെട്ട MMME നിലവിൽ 2000 ത്തിൽ അധികം അംഗങ്ങൾ ഉണ്ട്. സ്ത്രീ ശാക്തികരണത്തിനും അംഗങ്ങളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി സംഘടന കുവൈറ്റിൽ പ്രവർത്തിക്കുന്നു ഔദ്യോഗിക കോൺടാക്റ്റുകൾക് mmmekuwait@gmail.com എന്ന ഇ-മെയിലുടെയും ടെലിഫോൺ നമ്പറുകളിലൂടെയും 99434245, 51442535, 65737059.

Related News