തനിമ കുവൈത്ത് അവതരിപ്പിച്ച 'മാക്ബത്' നാടകത്തിനു തിരശീല വീണു

  • 26/04/2023



ആയിരങ്ങൾക്ക് മുന്നിൽ 'മാക്ബത്ത്' നിറഞ്ഞാടി. തനിമ കുവൈത്ത് അവതരിപ്പിച്ച 'മാക്ബത്' എന്ന നാടകത്തിനു തിരശീല വീണു. 

നൂതനസാങ്കേതിക വിദ്യയും യഥാർത്ഥ പക്ഷിമൃഗാദികളുമായി, കാണികളെ അമ്പരപ്പിച്ചുകൊണ്ട് ബാബുജി ബത്തേരി സംവിധാനം ചെയ്ത ഷേക്സ്പിയർ നാടകം രണ്ട് ദിവസത്തെ നിറഞ്ഞ സദസ്സിനു നിറകാഴ്ചകൾ നൽകി. പ്രവാസലോകത്തെ പരിമിതികളെയെല്ലാം പഴങ്കഥയാക്കികൊണ്ട് 40 ഓളം കലാകാരന്മാരും 40 സാങ്കേതിക വിദഗ്ധരും ചേർന്ന് മൂന്നു മാസത്തോളം നീണ്ട പരിശീലനവും ഏകോപനവും ആത്മാർത്ഥതയും കൊണ്ട് മാത്രമാണ് ഈ സ്വപ്നസാക്ഷാത്കാരം സാധ്യമായത് എന്നു സംവിധായകൻ ബാബുജി ബത്തേരി അറിയിച്ചു. 

ഒന്നാം ദിനം പ്രദർശനം എൻബിടിസി പാർട്ടണർ & മാനേജിങ് ഡയറക്ർ കെ.ജി എബ്രഹാം, ഫാദർ ഡേവിസ് ചിറമേൽ, ഗൾഫ് അഡ്വാൻസ് ടെക്‌നോളജി എം.ഡി. കെ.എസ് വർഗീസ്, സുവനീർ കൺവീനർ ജോണി കുന്നേൽ , നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ്, സംവിധായകൻ ബാബുജി ബത്തേരി, ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ എന്നിവരുടെ സാനിധ്യത്തിൽ കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 

രണ്ടാം ദിനം പ്രദർശനം എസ് .എ ലബ്ബ (എ.കെ. മോഡേൺ ജി.എം. ), പി.എൻ.ജെ കുമാർ (സി.ഇ.ഒ സീസേർസ് ട്രാവൽസ്), ഡോ: അമീർ അഹമ്മദ് ഐ.ഡി.എഫ് മുൻപ്രസിഡണ്ട് ), ജോണി കുന്നിൽ (സുവനീർ കൺവീനർ) , ജേക്കബ് വർഗീസ് (നാടകത്തനിമ കൺവീനർ), സംവിധായകൻ ബാബുജി ബത്തേരി, ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ എന്നിവരുടെ സാനിധ്യത്തിൽ, തനിമ ഉപദേശക സമിതി അംഗം ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ.ഒ മാത്യു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. 

കുതിരച്ചിലമ്പിനൊപ്പം യഥാർത്ഥ കുതിരപ്പുറത്ത് കാണികൾക്ക് മുന്നിലൂടെ കുതിച്ചു വന്ന കഥാപാത്രത്തെ കാണികൾ അത്ഭുതത്തോടെ വീക്ഷിച്ചു. പുകപടലങ്ങൾക്കിടയിലൂടെ കൂകിപ്പാഞ്ഞു വന്ന തീവണ്ടിയും, കഥാപാത്രങ്ങളായി വന്ന വളർത്തുനായകളും, പാട്ടിൽ കഥാപാത്രത്തിന്റെ കൈകളിൽ ഇണങ്ങി നിന്ന പക്ഷിയും, ഉദ്യാനത്തിലെ യഥാർത്ഥ മധുരനാരങ്ങായും സ്ട്രോബറികളും എല്ലാം നാടകത്തിൽ തനിമ നിലനിർത്തി. 

അണിയറയിൽ തനിമയുടെ ജനറൽ കൺവീനർ ബാബുജി ബത്തേരി (തിരക്കഥ , ഗാനരചന, സംവിധാനം) , ആർട്ടിസ്റ്റ്‌ സുജാതൻ (രംഗപടം), മുസ്തഫ അമ്പാടി (സംഗീതം), പൗർണമി സംഗീത്‌ (നൃത്തസംവിധാനം),ഉദയൻ അഞ്ചൽ (പശ്ചാത്തല സംഗീതം), മനോജ്‌ മാവേലിക്കര (സംഗീത എകോപനം), ജയേഷ്‌ കുമാർ വർക്കല (വെളിച്ചവിധാനം), റാണ വർഗീസ് ( വെളിച്ചവിധാന ഏകോപനം), ബാപ്റ്റിസ്റ്റ്‌ അംബ്രോസ് (രംഗോപകരണ രൂപകൽപന), സലിം.ടി.പി(രംഗസജ്ജീകരണം), സംഗീത് സോമനാഥ് (വസ്ത്രാലങ്കാരം), ജിസൺ ജോസഫ്‌ (പശ്ചാത്തല സംഗീത നിയന്ത്രണം ), മുബാറക് കാമ്പ്രത്ത്‌ & റാഹുൽ റജി(മീഡിയ & പബ്ലിസിറ്റി), ശബ്ദവിദാനം (വർഗ്ഗീസ്‌ പോൾ), ദീപവിദാനം (സിബി എ.ഇ.ആർ ഇവന്റ്‌) , ജിനു കെ ഏബ്രഹാം, വിജേഷ്‌ വേലായുധൻ ( സഹസംവിധായകർ), ജേക്കബ്‌ വർഗ്ഗീസ്‌ (നാടകത്തനിമ കൺവീനർ), രഘുനാഥൻ നായർ, ജേക്കബ് മാത്യു (പ്രൊഡക്ഷൻ കൺട്രോളർമാർ), അലക്സ് വർഗീസ് & ഐസക് വർഗീസ് (പി.ആർ.ഓ), ഡൊമിനിക് ആന്റണി (പരസ്യം), റീജ റാണ, സ്വപ്ന ജോജി & ഷിനു ജിനോ( നൃത്തസംഘ ഏകോപനം), ജേക്കബ് തോമസ്, അഷ്റഫ് ചൂരോട്ട്, ഹബീബ് മുറ്റിച്ചൂർ,ജോജിമോൻ തോമസ്, ലിജോ കാക്കനാട്,റജി ജോൺ, ഷംസുദ്ദീൻ കുക്കൂ, വിനോദ് തോമസ്, ടോമി ജോസ് എന്നിവർ പ്രദർശനവേദി നിയന്ത്രണം നിർവഹിച്ചു. 

കഥാപാത്രങ്ങൾ- കുമാർ തൃത്താല (മാക്ബത്), ടീന തെരേസ ആൻറണി (ലേഡി മാക്ബെത്), ഷൈജു പള്ളിപ്പുറം (ബാങ്കോ), പൗർണമി സംഗീത് (ലേഡി ബാങ്കോ), ബിനു കുളങ്ങര (ഡങ്കൻ രാജാവ്), ജിനോ മൈലപ്ര (മാൽകം), ജിയോ തൊടുപുഴ (ഡോണൽബൈൻ)അജി പറവൂർ (മാക്ഡഫ്), എന്നിവർ മുഖ്യകഥാപാത്രങ്ങൾക്ക് ജീവൻ നൽകി.ദിലീപ് വയലാർ, ഷാമോൻ കടമ്മനിട്ട, ബിനോയ് കാർമ്മല, ജേക്കബ് വർഗീസ്, ബാപ്റ്റിസ്റ്റ് അംബ്രോസ്, ഉഷ ദിലീപ്, ഫ്രെഡി പാറോക്കാരൻ, ഷാജി വർഗീസ് , ജോമോൻ നാട്ടകം , സോണി വി പറവൂർ, റുഹൈൽ കോടിയേരി, ധീരജ് ദിലീപ്, ജിനു കെ ഏബ്രഹാം എന്നിവർ വിവിധ കഥാപത്രങ്ങളായി രംഗത്ത് വന്നു. കുട്ടിത്തനിമ അംഗങ്ങൾ ആയ അലീന ജിനോ, അലോണ ജോജി, അമയ ജോജി, അഡോണ റാണ, ദിയ സംഗീത്, ദിവ്യശ്രീ വിജയകുമാർ, ലിൻഡ മേരി സന്തോഷ്, മാളവിക വിജേഷ്, നിധി മരിയ അലക്സ് എന്നിവർ ഗാനരംഗങ്ങളിൽ നർത്തകരായി രംഗത്ത് വന്നു.

Related News