Sparkle 2023 വിജയകരമായി പര്യവസാനിച്ചു

  • 27/04/2023


പ്രവാസ ജീവിതത്തിന്റെ നാലുചുവരുകൾക്കുള്ളി ൽ നിന്നും ഇന്ത്യയടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി സാരഥി സെന്റർ ഫോർ എക്സല്ലൻസ് (SCFE Academy) സംഘടിപ്പിച്ച Sparkle 2023 Infotainment program എന്ന ദ്വിദിന ട്രെയിനിംഗ് പ്രോഗ്രാം ഏപ്രിൽ 21, 22 തീയതികളിൽ ഖബദിൽ വച്ച് വളരെ വിജയകരമായി നടത്തുകയുണ്ടായി.

7th Grade മുതൽ 12th Grade വരെ ഉള്ള കുട്ടികൾക്കായി നടത്തിയ ക്യാമ്പിൽ, തങ്ങളുടെ മേഖലയിൽ പ്രഗല്ഭ്യം നേടിയ പ്രമുഖരും വിദഗ്ദ്ധരുമായ പരിശീലകരുടെ കൃത്യമായ നിയന്ത്രണത്തിൽ, ഇന്നത്തെ കുട്ടികളും മാതാപിതാക്കളും നേരിടുന്ന വിവിധ വിഷയങ്ങളെയും ഒപ്പം തങ്ങളുടെ ഉള്ളിലുള്ള കഴിവുകളെയും, ആശയങ്ങളെയും, കളിയും ചിരിയും ആഘോഷവുമാക്കി പുറത്തു കൊണ്ടുവരാനുള്ള ശ്രമം വിജയകരമായി പൂർത്തിയാക്കി.

 ഏതു പ്രതിസന്ധികളെ നേരിടാനും, തങ്ങളിലെ ആശയങ്ങളെ വിപുലപെടുത്തി ഒരു നല്ല സഹജീവിയായി മാറുവാനും വേണ്ടി രണ്ടു പകലും ഒരു രാത്രിയുമായി നടത്തിയ ഈ ക്യാമ്പിലൂടെ സാധിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞു കുട്ടികൾ സ്വന്തമായി നിർമ്മിച്ച short film വ്യത്യസ്തമായ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് ക്യാമ്പിന്റെ ശ്രദ്ധ നേടി.
വിഷയങ്ങൾ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്ത ഫാ. ഡേവിസ് ചിറമേൽ, പ്രിൻസിപ്പാൾ ശ്രീ മഹേഷ് അയ്യർ, ശ്രീ രൂപേഷ് രവി, ശ്രീമതി ലളിത പ്രേംകുമാർ, ശ്രീ കിച്ചു കെ അരവിന്ദ്, ശ്രീ വിജേഷ് വേലായുധൻ, ശ്രീ അനീഷ് ജോസഫ്, ശ്രീ പ്രവീൺ കൃഷ്ണ, ശ്രീമതി ഭാഗ്യ ശേഖർ, ശ്രീമതി രശ്മി ഷിജു എന്നിവർ കുട്ടികളെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്നതായിരിന്നു.
സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ എൻ എസ് ജയകുമാർ, സെക്രട്ടറി ശ്രീ ജിതിൻ ദാസ് സി.ജി എന്നിവരുടെ നിർദ്ദേശാനുസരണം ചീഫ് കോഡിനേറ്റർ ശ്രീ ഷനൂബ് വി ശേഖർ, ശ്രീമതി നിഷ ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ഒരു വലിയ ടീം അഹോരാത്രം പ്രവർത്തിച്ചു.
ടീം അംഗങ്ങളായി ശ്രീമതി ലിനി ജയൻ, ശ്രീമതി വിപി വിജേഷ്, ശ്രീ ബിനു എം കെ, ശ്രീ സുരേഷ് ബാബു, ശ്രീ ബിജു എം പി, ശ്രീ അജി കുട്ടപ്പൻ, ശ്രീ അജിത്ത് ആനന്ദൻ, ശ്രീ അരുൺ സത്യൻ, ശ്രീ വാസുദേവൻ പി, ശ്രീമതി മൊബീന സിജു, ശ്രീമതി രശ്മി ഷിജു, ശ്രീമതി ശ്രീലേഖ സന്തോഷ്‌, ശ്രീമതി ബിന്ദു സജീവ്, ശ്രീമതി സീമ രജിത്ത്, ശ്രീമതി മഞ്ജു സുരേഷ്, ശ്രീ മനു കെ മോഹൻ, ശ്രീ സുരേഷ് കെ, ശ്രീ വിനോദ് ചീപ്പാറയിൽ, ശ്രീ പ്രശാന്ത് കാവിലങ്ങാട്, ശ്രീ മുരുകദാസ് വി കെ, ശ്രീ സൈജു എം ചന്ദ്രൻ, ശ്രീ പ്രമിൾ പ്രഭാകരൻ, ശ്രീ ദിലീപ് കുമാർ എന്നിവർ പ്രവർത്തിച്ചു. സാരഥിയുടെയും ട്രസ്റ്റിന്റെയും ഭാരവാഹികൾ പരിപാടിയുടെ മേൽനോട്ടം വഹിച്ചു.

Related News