ഫർവാനിയ ആശുപത്രി ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നേഴ്സസ് ദിന ആഘോഷങ്ങൾ

  • 29/04/2023


കുവൈറ്റ്‌ സിറ്റി : ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ആയ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം സമുചിതമായി കൊണ്ടാടുന്നു. 'നൈറ്റിംഗ്ഗേൽസ് ഗാല - 2023' എന്ന പേരിൽ വ്യത്യസ്ത പരിപാടികളോടെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് മെയ്‌ 11 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ഡിലൈറ്റ്സ് മ്യൂസിക് ബാൻഡ്, കുവൈറ്റ്‌ ഗാനസന്ധ്യക്ക് നേതൃത്വം നൽകും. ആഘോഷരാവിൽ മുതിർന്ന നഴ്സുമാരെ ആദരിക്കുന്നതും, മറ്റ് സംസ്ക്കാരിക പരിപാടികൾ നടത്തപ്പെടുന്നതുമാണ്. 

നേഴ്സസ് ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ പ്രസംഗ മത്സരവും, പോസ്റ്റർ രൂപകൽപ്പന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കുവൈറ്റിലുള്ള ഇന്ത്യൻ നേഴ്സസിനായി നടത്തപ്പെടുന്ന ഈ മത്സരങ്ങളുടെ വിശദ വിവരങ്ങൾക്ക് 99720345, 99634218, 99854340, 55729971, 66191062 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

സിറിൽ ബി. മാത്യു (പ്രസിഡന്റ്‌), സുമി ജോൺ (വൈസ് പ്രസിഡന്റ്‌), സുദേഷ് സുധാകർ (സെക്രട്ടറി), ഷിറിൻ വർഗീസ് (ജോയിന്റ് സെക്രട്ടറി), പ്രഭ രവീന്ദ്രൻ (ട്രഷറർ), ഷീജ തോമസ് (മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ), ട്രീസ എബ്രഹാം (കലാ, കായിക വിഭാഗം സെക്രട്ടറി) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ആതുര സേവനരംഗത്തെ പ്രവർത്തനങ്ങൾക്ക് ഒപ്പം വിവിധ ജീവകാരുണ്യ പദ്ധതികൾക്കും നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് നേതൃത്വം നൽകുന്നുണ്ടെന്ന് പ്രസിഡന്റ്‌ സിറിൽ ബി. മാത്യുവും, സെക്രട്ടറി സുദേഷ് സുധാകറും അറിയിച്ചു.

Related News