അന്താരാഷ്ട്ര നഴ്സസ് ദിനാചരണം സംഘടിപ്പിക്കാൻ ഇൻഫോക് കുവൈറ്റ്

  • 03/05/2023



ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക് കുവൈറ്റിൽ വിപുലമായ രീതിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ഫ്ലോറെൻസ് ഫിയസ്റ്റ് 2023 എന്ന പേരിൽ സംഘടിപ്പിക്കുന്നു.

ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ സ്മരണാർത്ഥം മെയ് 12 നു ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ജലീബ് അൽ ശുവൈഖ് ൽ വച്ച് ഇൻഫോക് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ നഴ്സസ് ദിനാചരണം പ്രൗഢഗംഭീരമായ ജനാവലിയെ സാക്ഷിയാക്കി നടത്തപ്പെടും.

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി കിഡ് നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാദർ ഡേവിസ് ചിറമേൽ, കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിംഗ് വിഭാഗം മേധാവികൾ,കുവൈറ്റിലെ സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖർ അടക്കം നിരവധി പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്കാരിക സമ്മേളനവും, നഴ്സസ് അവതരിപ്പിക്കുന്ന കലാപരിപാടികളും വൈകുന്നേരം 5 മണി മുതൽ ആരംഭിക്കും.

2015 ഇൽ ജഹ്റ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു രൂപീകരിച്ച ഇൻഫോക് കുവൈറ്റിലെ മറ്റ് ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന മുഴുവൻ നേഴ്സ്മാർക്ക് അംഗത്വം എടുക്കാൻ അവസരം ഒരുക്കുകയും യൂണിറ്റുകൾ രൂപീകരിക്കുകയും ചെയ്തതിനു ശേഷമുള്ള നഴ്സസ് ഡേ ആഘോഷം എന്ന പ്രത്യേകതയും florence fiesta 2023 ന് ഉണ്ട്.

കുവൈറ്റിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ആയി മാറാൻ പോകുന്ന florence fiesta 2023 ന്റെ വേദിയിൽ വച്ച് ദീർഘനാളായി കുവൈറ്റിൽ ജോലി ചെയ്തുപോരുന്ന സീനിയർ നഴ്സസിനെയും അവരുടെ പ്രവർത്തനങ്ങളെയും ആദരിക്കും.

കുവൈറ്റിൽ ജോലി ചെയ്യുന്ന എല്ലാ നഴ്സസിനെയും ഉൾപ്പെടുത്തി "IMPULSE 2023 എന്ന പേരിൽ പോസ്റ്റർ കോമ്പറ്റിഷൻ, സൊങ്ങ് കോണ്ടെസ്റ്റ് , ഡാൻസ് കോണ്ടെസ്റ്റ് എന്നിവയും ഇൻഫോക് അംഗങ്ങളുടെ കുട്ടികൾക്കായി വിവിധ മത്സരങ്ങളും മെയ് 12 നു രാവിലെ 9 മണി മുതൽ ആരംഭിക്കും.

ആയിരത്തിഅഞ്ഞൂറിൽപരം അംഗങ്ങളുള്ള ഇൻഫോക് അതിന്റെ പ്രവർത്തനങ്ങളും അതോടൊപ്പം അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ പ്രസക്തിയും പ്രതിഫലിപ്പിക്കുന്ന "INFOK MIRROR _ 2023" എന്ന ഇൻഫോക്കിന്റെ മാഗസിനും വേദിയിൽ പ്രകാശനം ചെയ്യപ്പെടും.

സംഘടന രൂപീകരിച്ചതുമുതൽ ഓരോ വർഷവും നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന ഇൻഫോക് ഈ വർഷം ഒരു കുടുംബത്തെ കൈപിടിച്ച് കയറ്റുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഭവനനിർമ്മാണം പൂർത്തിയായി. തൃശൂർ ജില്ലയിൽ നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനം ഇന്റർനാഷണൽ നഴ്സസ് ദിനത്തിന് മുന്നോടിയായി മെയ് 7 ന് നിർവഹിക്കും. പൂർണമായും ഇൻഫോക് അംഗങ്ങൾ സ്വരൂപിച്ച തുക കൊണ്ടാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് എന്നുള്ളത് തീർത്തും അഭിമാനകരമാണ്.

കുവൈറ്റിലെ കലാപ്രേമികളെ പുളകം കൊള്ളിക്കാൻ കടുവ സിനിമയിലെ "പാലപ്പള്ളി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച അതുൽ നറുകര യും "സോൾ ഓഫ് ഫോക് ബാൻഡും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അതോടൊപ്പം മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ശബ്ദാനുകരണ

രംഗത്തെ അനുഗ്രഹീത കലാകാരൻ ശ്രീ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന കോമഡി ഷോയും പരിപാടിയുടെ മാറ്റ് കൂട്ടും.

പ്രസിഡന്റ് ബിബിൻ ജോർജ്, സെക്രട്ടറി രാജലക്ഷ്മി ശൈമേഷ്, ട്രെഷറർ ജോബി ഐസക്, പ്രോഗ്രാം കോർഡിനേറ്റർ ഗിരീഷ് കെ കെ, മീഡിയ കൺവീനർ ഷൈജു കൃഷ്ണൻ എന്നിവർ പ്രത സമ്മേളനത്തിൽ പങ്കെടുത്തു.

Related News