കുവൈറ്റ് എറണാകുളം റെസിഡൻസ് അസോസിയേഷൻ ഫർവാനിയ ഏരിയ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

  • 07/05/2023

 
 
ഫർവാനിയ: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ( കേര) ഫർവാനിയ ഏരിയയുടെ വാർഷിക പൊതുയോഗം 2023 മെയ്‌ അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരമണി മുതൽ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. കേര പ്രസിഡണ്ട് ശ്രീ ബെന്നി K O അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ വേദി പ്രതിനിധി ശ്രീ രജനി സുബയ്യ സ്വാഗതം പറഞ്ഞു. 
    
ഫർവാനിയ ഏരിയ പുതിയ ഭാരവാഹികളായി ശ്രീ അനിൽകുമാർ (കൺവീനർ ), ശ്രീ വിനീഷ് - (സെക്രട്ടറി(, ശ്രീ രാജേഷ് മാത്യു - (ട്രഷറർ), ശ്രീ രവീന്ദ്രൻ - (ജോയിൻ സെക്രട്ടറി(, കമ്മിറ്റി അംഗങ്ങളായി ശ്രീ വിനീത്, ശ്രീ സാന്റോ, ശ്രീമതി രജനി സുബയ്യ, ശ്രീമതി അനു പോൾ എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ കൺവീനർ ശ്രീ സെബാസ്റ്റ്യൻ, ട്രഷറർ ശ്രീ ശശികുമാർ, കമ്മിറ്റി അംഗങ്ങളായ ശ്രീ റെജിപൗലോസ് , ശ്രീ ബിനിൽ സ്കറിയ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Related News