കെ കെ ഐ സി ഇൻസ്പെയർ 2023 സമാപിച്ചു

  • 08/05/2023


കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി കബ്ദ് ഫാം ഹൗസിൽ വച്ച് ത്രിദിന റെസിഡെൻഷ്യൽ ക്യാമ്പ് "ഇൻസ്പെയർ-2023" മെയ് 4,5,6 ദിവസങ്ങളിൽ സംഘടിപ്പിച്ചു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 2 വ്യത്യസ്ത വേദികളിലായി നടന്ന ക്യാമ്പ് കെ കെ ഐ സി വൈസ് പ്രസിഡൻറ് സി പി അബ്ദുൾ അസീസ് ഉത്ഘാടനം ചെയ്തു. പ്രമുഖ വിദ്യാഭ്യാസ ട്രൈനർ
റഷീദ് കുട്ടമ്പൂർ മുഖ്യഥിതിയായിരുന്നു.

112 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ പഠനക്ലാസ്സുകൾ, ഡിബേറ്റുകൾ, പാനൽ സിസ്കഷൻ, കെരിയർ ഗൈഡൻസ് എന്നിവ നടന്നു.

കുട്ടികളുടെ മാനസിക ശാരിരിക ഉല്ലാസത്തിനായി നീന്തൽ, കളികൾ, ക്യാമ്പ് ഫയർ, ട്രഷർ ഹണ്ട് തുടങ്ങിയവയും തയ്യാറാക്കിയിരുന്നു.

നാട്ടിൽ നിന്നും അതിഥികളായി എത്തിചേർന്ന റഷീദ് കുട്ടമ്പൂർ , ടി ഫിറോസ് , ഇസ്ലാഹി മദ്രസ്സാ അധ്യാപകർ, കിസ്‌വ വനിതാ പ്രവർത്തകർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കെ കെ ഐ സി , വനിതാ കിസ് വ സെക്രടറിയേറ്റ് അംഗങ്ങൾ ക്യാമ്പ് നിയന്ത്രിച്ചു.

സമാപന സമ്മേളനത്തിൽ 
ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് സി പി അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റഷീദ് കുട്ടമ്പൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
വിദ്യഭ്യാസ സെക്രട്ടറി ഹാറൂൺ അബ്ദുൾ അസിസ് നന്ദി പ്രകാശിച്ചിച്ചു.

Related News