വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു

  • 08/05/2023

 


കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു. 
ഖൈറാൻ റിസോർട്ടിൽ നടന്ന പരിപാടി വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡൻറ് സരിത രാജൻ അധ്യക്ഷത വഹിച്ചു.

വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത്, ജനറൽ സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ, ആർട്സ് സെക്രട്ടറി ജോയ് നന്ദനം, ഉപദേശക സമിതി അംഗം കെ.വിജയൻ, ഫഹാഹീൽ ഏരിയ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്,സാൽമിയ ഏരിയ കൺവീനർ എം.ചന്ദ്രശേഖരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ "മൈൻഡ് മാസ്റ്ററി" എന്ന പരിപാടി അവതരിപ്പിച്ചു. 

വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, കലാകായിക മത്സരങ്ങൾ എന്നിവ അരങ്ങേറി. 

വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 
പിക്നിക്ക് കൺവീനർ സുമലത.എസ് സ്വാഗതവും വനിതാവേദി സെക്രട്ടറി ലത സത്യൻ നന്ദിയും പറഞ്ഞു.

Related News