അബ്ബാസിയ റസ്സിഡൻസ് വെൽഫെയർ അസോസിയേഷൻ "BEC winter lights of abbasiya" മത്സര സമ്മാനദാനം നടത്തപ്പെട്ടു

  • 10/05/2023


കുവൈറ്റ് സിറ്റി : അബ്ബാസിയ റസ്സിഡൻസ് വെൽഫെയർ അസോസിയേഷൻ (ARWA) ബഹ്‌റൈൻ എക്സ്ചേഞ്ചുമായി സഹകരിച്ചു ക്രിസ്തുമസ് ന്യൂ ഇയറിനോട് അനുബന്ധിച്ചു BEC "വിന്റർ ലൈറ്റ്സ് ഓഫ് അബ്ബാസിയ", എന്ന തലക്കെട്ടോടെ നടത്തിയ ബിൽഡിംഗ് ആൻഡ് ഷോപ്പ് ഡെക്കറേഷൻ മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം അബ്ബാസിയ ഹൈഡിൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു.

പ്രസിഡന്റ് ചെസ്സിൽ രാമപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റും നിലവിൽ രക്ഷാധികാരിയുമായ കുട്ടനാട് എം ൽ എ തോമസ് .കെ .തോമസ് ഉത്‌ഘാടനം നിർവഹിച്ചു. 
 ബഹ്‌റൈൻ എക്സ്ചേഞ്ച് CEO മാത്യു വർഗീസ്സ് മുഖ്യ പ്രഭാക്ഷണം നടത്തി.

മത്സര വിജയികൾ:
ബിൽഡിംഗ് ഡെക്കറേഷൻ
ഒന്നാം സ്ഥാനം അക്കായ് ബിൽഡിംഗ് OPP. ഡൈനിങ്ങ് റെസ്റ്ററന്റ് സ്ട്രീറ്റ് 8.(BEC എക്സ്ചേഞ്ച് സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ്, ട്രോഫി , സർട്ടിഫിക്കറ്റ്)

രണ്ടാം സ്ഥാനം രണ്ടു ബിൽഡിംങ്ങുകൾ കരസ്ഥമാക്കി. ബിൽഡിംഗ് 2323 BEC എക്സ്ചേഞ്ച് സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ്, ട്രോഫി , സർട്ടിഫിക്കറ്റ് (same ബിൽഡിംഗ് കൊച്ചിൻ ഗിഫ്റ് ഹൗസ്) സ്ട്രീറ്റ് 12.

ബിൽഡിംഗ് 1546 (അബ്ബാസിയ റെസ്സിഡെൻസ് വെൽഫെയർ അസ്സോസിയേഷൻ സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ്, ട്രോഫി , സർട്ടിഫിക്കറ്റ് (മക്ക സ്റ്റോർ കോർണർ ബിൽഡിംഗ് ) 

മൂന്നാം സ്ഥാനം ഫ്ലാറ്റ് മേറ്റ് ബിൽഡിംഗ് -1542 (Near ഇമ്പീരിയൽ ബേക്കറി സ്ട്രീറ്റ് 7) ഫിറ്റ്നസ് വൺ ജിം സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ് , ട്രോഫി , സർട്ടിഫിക്കറ്റ്.

ഷോപ്പ് ഡെക്കറേഷൻ വിജയികൾ :
ഒന്നാം സ്ഥാനം : ന്യൂ റോയൽ സെന്റർ

രണ്ടാം സ്ഥാനം : ബോസ്കോ ജൂവല്ലറി
 
മൂന്നാം സ്ഥാനം :
പ്ലാറ്റിനം ജൂവല്ലറി.

ഷോപ്പ് ഡെക്കറേഷൻ വിജയികൾക്കുള്ള മെമെന്റോ സ്പോൺസർ ചെയ്തിരിക്കുന്നത് ഹൈ ഡെയിൻ റെസ്റ്ററൻറ്.

സമ്മാനം കിട്ടാത്ത എന്നാൽ വളരെ ഭംഗിയായി മത്സരത്തിൽ പങ്കെടുത്ത ബിൽഡിംങ്ങുകൾക്ക്‌ Certificate of Appreciation നൽകി ആദരിച്ചു .

കൂടാതെ ബഹറിനിൽ നടക്കുന്ന നാടൻ പന്തുകളി ജിസിസി കപ്പിന് വേണ്ടിയുള്ള മത്സരത്തിൽ പങ്കെടുക്കുവാൻ കുവൈറ്റിൽ നിന്നും പോകുന്ന ഫാൽക്കൺ ഫൈറ്റേഴ്സ് , ഫാൽക്കൺ വാരിയർസ്‌ എന്ന രണ്ട് ടീം ക്യാപ്റ്റന്സിനെ ആദരിച്ചു കൊണ്ട് തോമസ് കെ തോമസ്‌ MLA വിജയാശംസകൾ നേർന്നു. 

ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് ഉപദേശക സമിതിഅംഗം ബാബുജി ബത്തേരി , ജനറൽ കോഓർഡിനേറ്റർ സണ്ണി മാത്യു എന്നിവർ സംസാരിച്ചു .

ജനറൽ സെക്രട്ടറി സാം നന്ദിയാട്ട് സ്വാഗതവും .
വൈസ്പ്രസിഡന്റ് ആസിഫ് മുഹമ്മദ് കൃതജ്ഞതയും രേഖപ്പെടുത്തി. 

ചടങ്ങിനിടയിലെ ചായ സൽക്കാരവും അൻവർ സാരംഗിന്റെയും കൃപ ബിനോയിയുടെയും പാട്ടുകളും പരിപാടിക്ക് മാറ്റ് കൂട്ടി.

Related News