കുവൈത്ത് കേരള ഇസ് ലാഹി സെൻറർ, കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘിപ്പിക്കുന്നു

  • 10/05/2023



കുവൈത്ത് കേരള ഇസ് ലാഹി സെൻറർ സെൻറർ സോഷ്യൽ വെൽഫെയർ മെഡികെയർ വിഭാഗം കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിക്കുന്നു. 

മെയ് 12വെളളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ  വൈകുന്നേരം 6 മണി വരെ  സബാഹ് ഹോസ്പിറ്റലിന് അടുത്തുള്ള ഷൈഖ സൽവ സ്റ്റം സെൽ സെന്ററിൽ വെച്ചാണ് രക്തദാന ക്യാമ്പ് നടത്തുന്നത്.

കുവൈത്തിലെ നിയമപ്രകാരം നാട്ടിൽ നിന്നും തിരിച്ചെത്തി ആറുമാസം കഴിഞ്ഞവർക്കാണ് രക്തദാനം ചെയ്യാൻ  അവസരമുള്ളത്. ഇത്തരം ആളുകൾ കഴിയുന്നതും രക്ത ദാനത്തിന് സന്നദ്ധരാകണമെന്നും സ്ത്രീകൾക്കും അവസരമുണ്ടെന്നും പത്രകുറിപ്പിൽ  അറിയിച്ചു. 

ക്യാമ്പിൽ  പങ്കെടുക്കാൻ  താത്പര്യ മുള്ളവർക്ക്   http://islahikuwait.org/donateblood ഈലിങ്കിലൂടെ  റജിസ്റ്റർ  ചെയ്യാവുന്നതാണ് . വിശദ വിവരങ്ങൾക്ക് 97557018, 66977038 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു

Related News