കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 13/05/2023

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ സോഷ്യൽ വെൽഫയർ മെഡികെയർ വിഭാഗം കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് സബാഹ് ഹോസ്പിറ്റലിനടുത്തുള്ള ശൈഖ സൽവ സ്റ്റം സെന്ററിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ രക്തം ദാനം ചെയ്തു. ക്യാമ്പിന് സെന്റർ കേന്ദ്ര സെക്രെട്ടറിയേറ്റ് അംഗങ്ങളായ സുനാഷ് ശുക്കൂർ , മുഹമ്മദ് അസ് ലം കാപ്പാട്, ഹാറൂണ് അബ്ദുൽ അസീസ്, കെ.സി.അബ്ദുൽ ലത്തീഫ്, സി.പി.അബ്ദുൽ അസീസ്, അസ്ഹർ അതേരി, സക്കീർ കൊയിലാണ്ടി, മെഹബൂബ് കാപ്പാട് മെഡികെയർ അംഗങ്ങളായ ഡോക്ടർ യാസർ ഡോക്ടർ മുഹമ്മദ് അലി, ഇംതിയാസ് മാഹി, അൽ അമീൻ , ആസിഫ് നല്ലളം, സോണൽ ഭാരവാഹികളായ അബ്ദുൽ മജീദ് കെ.സി, അബ്ദുൽ അസീസ് നരക്കോട്, അൻവർ കാളികാവ്, ഷാജു പൊന്നാനി, ഹിജാസ് അത്തോളി എന്നിവർ നേതൃത്വം നൽകി.

കുവൈറ്റ് ബ്ലഡ് ബാങ്കിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും പൂർണ്ണമായ സഹകരണം നൽകി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു.
കുവൈറ്റ് ബ്ലഡ് ബാങ്ക് മൊബൈൽ ക്യാമ്പ് മേധാവി ഡോക്ടർ അസ്മ റാഫത്ത് അൽ സാവി ക്യാമ്പിന് ആശംസകൾ അറിയിച്ചു.

Related News