കെ കെ ഐ സി ഖുർആൻ ഹദീസ് പഠന വിഭാഗം 41മത് ഖുർആൻ വിജ്ഞാനപ്പരീക്ഷ സംഘടിപ്പിച്ചു

  • 16/05/2023

കുവൈറ്റ്‌ : കെ കെ ഐ സി ഖുർആൻ ഹദീസ് പഠന വിഭാഗം 41മത് ഖുർആൻ വിജ്ഞാനപ്പരീക്ഷ സംഘടിപ്പിച്ചു

ഓൺലൈനിലും, ഓഫ് ലൈനിലും നടന്ന പരീക്ഷയിൽ കുവൈത്തിലെയും 
മറ്റ് ജിസിസി രാഷ്ട്രങ്ങളിലെയും ഇന്ത്യയിലെയും  അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്തു, 

ഓഫ്‌ലൈൻ പരീക്ഷയിൽ പുരുഷ വിഭാഗത്തിൽ അബ്ദുൾ നാഫി ഹവല്ലി ഒന്നാം റാങ്കും ഡോക്ടർ യാസിർ പി റിഗ്ഗായി രണ്ടാം റാങ്കും സ്ത്രീകളിൽ ഷബീബ ഇബ്രാഹിം ഫർവാനിയ സൗത്ത് , ഫാത്തിയ ഹൈദർ സാൽമിയ എന്നിവർ  ഒന്നാം റാങ്ക് നേടി കരസ്ഥമാക്കി. തസ്ലീന സാൽമിയ രണ്ടാം റാങ്കും അസ്ബിന ഹവല്ലി മൂന്നാം റാങ്കും കരസ്ഥമാക്കി.

55 ഓളം ആളുകൾ പൂർണമായും ശരിയുത്തരം എഴുതിയ ഓൺലൈൻ പരീക്ഷയിൽ 
 ആയിഷ ഹന്ന ഫർവാനിയ സൗത്ത്, ഹംസത്ത് സലാം  തിരുവനന്തപുരം , അബ്ദുൽ മജീദ് കെ.സി ഫർവാനിയ സൗത്ത് എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. 
ഇസ്ലാഹീ സെൻറർ ക്യൂ . എച്ച്.എൽ.സി വിഭാഗത്തിന്റെ കീഴിൽ ഖുർആൻ പഠിതാക്കൾക്കായി അമ്പതോളം ക്ലാസുകൾ  കുവൈത്തിൽ വിവിധ പ്രദേശങ്ങളിൽ നടക്കുന്നത്. 

വിജയികൾക്കുള്ള സമ്മാനദാനം കെ കെ ഐ സി നടത്തുന്ന  പൊതുപരിപാടിയിൽ വച്ച് വിതരണം ചെയ്യുമെന്ന് ക്യൂ . എച്ച്.എൽ.സി  വിഭാഗം അറിയിച്ചു.

Related News