പാലക്കാട്‌ പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (പല്പക്) മാതൃദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

  • 20/05/2023


അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ചു പൽപക് വനിതാവേദിയും ബാലസമിതിയും സംയുക്തമായി അംഗങ്ങൾക്കായി മെയ്‌ 12 ആം തിയതി അബ്ബാസിയ ചാച്ചൂസ് ഹാളിൽ വച്ചു മാതൃദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. വനിതാവേദി ജനറൽ കൺവീനർ ഐശ്വര്യ രാജേഷ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

ഖൈത്താൻ സിറ്റി ക്ലിനിക്കിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധ Dr. ബിജി ജെയ്സൺ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. പല്പക് പ്രസിഡന്റ്‌ ശ്രീ. P.N. കുമാർ, ജൻ. സെക്രട്ടറി ശ്രീ. രാജേഷ് പരിയാരത്ത്, അഡ്വൈസറി ബോർഡ് അംഗം ശ്രീ. സുരേഷ് പുളിക്കൽ, ശ്രീമതി ആനി വത്സൻ, ബാലസമിതി ജൻ. കൺവീനർ ശ്രീമതി ശ്രുതി ഹരീഷ്, വനിതാവേദി ഏരിയ കൺവീനർമാരായ ശ്രീമതി ശോഭ ദിനേശ്, ശ്രീമതി അജിത അനൂപ്, എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം ശ്രീമതി സ്വപ്ന സുരേന്ദ്രൻ സ്വാഗതവും വനിതാവേദി ഏരിയ കൺവീനർ ശ്രീമതി വീണ സതീഷ് അനുശോചനവും ശ്രീമതി മീര വിനോദ് നന്ദിയും രേഖപെടുത്തി സംസാരിച്ചു.

പരിപാടിയിൽ Dr. ബിജി ജെയസന്റെ നേതൃത്വത്തിൽ 'ദിശയറിയാ കൗമാരം വഴികാട്ടുന്ന മാതൃത്വം' എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാർ നടത്തി. ശേഷം പല്പക് അംഗങ്ങളായ കുട്ടികൾക്കും അമ്മമാർക്കുമായി സംഘടിപ്പിച്ച ഗെയിംസ് മത്സരങ്ങൾ പരിപാടിയുടെ മാറ്റു കൂടി. തുടർന്ന് വനിതകളും അമ്മമാരും കുട്ടികളും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ, ഫ്ലാഷ്മോബ് എന്നിവയെല്ലാം കാണികളായ അംഗങ്ങൾക്ക് വ്യത്യസ്ത അനുഭൂതി നൽകി.

Related News