കുവൈറ്റ് എറണാകുളം റെസിഡൻസ് അസോസിയേഷൻ വനിതാ വേദി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

  • 22/05/2023


      
                        
അബ്ബാസിയ: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ( കേര) വനിതാ വേദിയുടെ  വാർഷിക പൊതുയോഗം 2023 മെയ്‌ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നാലുമണി  മുതൽ അബ്ബാസിയിലുള്ള പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. കേര പ്രസിഡണ്ട് ശ്രീ ബെന്നി K O അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ വേദി കൺവീനർ ശ്രീമതി ശ്രീജ അനിൽ  സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ  പുതിയ ഭാരവാഹികളായി ശ്രീമതി ഡെയ്സി ബെന്നി കൺവീനറായും, ശ്രീമതി ലിസ്റ്റി ആൻസൺ സെക്രട്ടറിയായും, ശ്രീമതി ദീദി ശശികുമാർ ട്രഷററായി  തെരഞ്ഞെടുക്കപ്പെട്ടു.

കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ  - ജോയിൻ കൺവീനറായിശ്രീമതി ജിനി ജേക്കബിനെയും, ജോയിൻ സെക്രട്ടറിയായി ശ്രീമതി പ്രസീജ്യയെയും, കമ്മറ്റി അംഗങ്ങളായി നൂർജഹാൻ, റിങ്കു,ഷൈനി, റോമിനോ, റെജിന, സംഗീത അശോകൻ, രജനി സുബ്ബയ്യ എന്നിവരെ തെരഞ്ഞെടുത്തു. 
                    
ജനറൽ സെക്രട്ടറി ശ്രീ രാജേഷ്,  ജനറൽ കൺവീനർ ശ്രീ സെബാസ്റ്റ്യൻ, സാമൂഹിക സേവാ കൺവീനർ ശ്രീ അനിൽകുമാർ, മീഡിയ കൺവീനർ ശ്രീ ബിനിൽ, ശ്രീമതി ശ്രീജ, ശ്രീമതി റീന, ശ്രീമതി ധന്യ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ വേദി മുൻ ട്രെഷറർ ശ്രീമതി രജനി സുബയ്യ നന്ദി അറിയിച്ചു.

Related News