കുവൈത്തിൽ രണ്ട് വിനോദ പദ്ധതികൾ വേ​ഗത്തിൽ നടപ്പിലാക്കാൻ തീരുമാനം

  • 23/05/2023


കുവൈത്ത് സിറ്റി: എന്റർടൈൻമെന്റ് സിറ്റി സ്ഥാപിക്കുന്നതിനും ഫൈലാക്ക റിസോർട്ട് വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ നേരിടുന്ന എല്ലാ തടസങ്ങളും നീക്കാൻ ഊർജിത ശ്രമങ്ങൾ. പ്രതിസന്ധികൾ മറികടക്കാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ യോജിച്ച ശ്രമങ്ങളുടെ ആവശ്യകത മന്ത്രിമാരുടെ കൗൺസിൽ ഊന്നിപ്പറഞ്ഞു. എന്റർടൈൻമെന്റ് സിറ്റി സ്ഥാപിക്കുന്നതിനും ഫൈലാക്ക റിസോർട്ടിന്റെ വികസനത്തിനും വേണ്ടിയുള്ള രണ്ട് പദ്ധതികൾ സംബന്ധിച്ച് ടൂറിസം എന്റർപ്രൈസസ് കമ്പനി വിഷ്വൽ പ്രസന്റേഷൻ സമർപ്പിച്ചിരുന്നു. തിങ്കളാഴ്ച നടന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ ഈ വിഷ്വൽ പ്രസന്റേഷൻ സംബന്ധിച്ച ചർച്ചകൾക്ക് ശേഷമാണ് രാജ്യത്തിന്റെ വികസന, ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിലുള്ള സർക്കാരിന്റെ താൽപ്പര്യം വ്യക്തമാക്കി കൊണ്ട് രണ്ട് പദ്ധതികളും എത്രയും വേഗം നടപ്പിലാക്കുമെന്ന് മന്ത്രിസഭ അറിയിച്ചിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News