കുവൈറ്റ് ബ്ലഡ് ബാങ്കിൽ രക്തത്തിന്റെ ശേഖരം നിലവിൽ പര്യാപ്തം; ആരോഗ്യ മന്ത്രാലയം

  • 23/05/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ബ്ലഡ് ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള രക്തം ആവശ്യകതയ്ക്ക് അനുസരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ജാബ്രിയയിലെ ബ്ലഡ് ബാങ്കിൽ ആരംഭിച്ച രക്തദാന ക്യാമ്പയിനിൽ കുവൈത്തികളിൽ നിന്നും താമസക്കാരിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ തുടർച്ചയായ മൂന്നാം വർഷവും വാഫ്ര ഫിനാൻഷ്യൽ സർവീസസ് കമ്പനി സംഘടിപ്പിച്ച രക്തദാന ക്യാമ്പയിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു സപ്പോർട്ടീവ് മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. യാക്കൂബ് അൽ താമർ. വേനൽക്കാല അവധിക്ക് മുമ്പുള്ള ഈ സമയത്ത് ഇത്തരം രക്തദാന ക്യാമ്പയിനുകൾ കൂടുതലായി നടത്താറുണ്ട്. ഇത്തരം ക്യാമ്പയിനുകൾ ശക്തമാക്കി കൊണ്ട് ആവശ്യത്തിന് രക്തം സ്റ്റോക്ക് ചെയ്യുെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News