ഷുഐബ വ്യാവസായിക പ്രദേശത്ത് വാതകങ്ങളുടെ സാന്ദ്രത അനുവദനീയമായ പരിധിയിൽ തന്നെ; ഫാക്ടറികളിൽ പരിശോധന ക്യാമ്പയിൻ

  • 23/05/2023



കുവൈത്ത് സിറ്റി: ഷുഐബ വ്യാവസായിക പ്രദേശത്ത് വാതകങ്ങളുടെ സാന്ദ്രത അനുവദനീയമായ പരിധിയിൽ തന്നെയാണെന്ന്  പരിസ്ഥിതി പബ്ലിക് അതോറിറ്റി. ഷുഐബ വ്യാവസായിക മേഖലയിൽ വടക്ക് നിന്ന് തെക്ക് വരെയുള്ള വാതകങ്ങളുടെ സാന്ദ്രത കുവൈത്തിലെ വായു ഗുണനിലവാരത്തിനും അന്താരാഷ്ട്ര നിലവാരത്തിനും എക്സിക്യൂട്ടീവ് റെഗുലേഷനിൽ അനുശാസിക്കുന്ന പരിധിയിലും മാനദണ്ഡങ്ങളിലും തന്നെയാണുള്ളത്. വായു മലിനീകരണ  മാനദണ്ഡങ്ങളും പാരിസ്ഥിതിക ആവശ്യകതളും ഫാക്ടറികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അതോറിറ്റിയുടെ എയർ ക്വാളിറ്റി മോണിറ്ററിംഗ് വിഭാഗം  ഷുഐബ വ്യവസായ മേഖലയിലെ ഫാക്ടറികളിൽ പരിശോധന ക്യാമ്പയിൻ നടത്തിയതായും അതോറിറ്റിയിലെ എയർ ക്വാളിറ്റി വിഭാഗം ഡയറക്ടർ എം. ഷെരീഫ് അൽ ഖയ്യത്ത് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News