സന്തോഷം അനുഭവിക്കുന്ന രാജ്യങ്ങള്‍; ആഗോള തലത്തില്‍ കുവൈത്ത് രണ്ടാം സ്ഥാനത്ത്

  • 23/05/2023



കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും സന്തോഷം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആഗോള തലത്തില്‍ കുവൈത്ത് രണ്ടാം സ്ഥാനത്ത്. 157 രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. ദി ഹാൻകെ ആന്വല്‍ മിസറി ഇൻഡക്സില്‍  അറബ് ലോകത്ത് ഒന്നാം സ്ഥാനത്താണ് കുവൈത്ത്. സൂചിക പ്രകാരം 2022ൽ കുവൈത്ത് എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്വിറ്റ്‌സർലൻഡ്, കുവൈത്ത്, അയർലൻഡ്, ജപ്പാൻ, മലേഷ്യ, തായ്‌വാൻ, നൈജർ, തായ്‌ലൻഡ്, ടോഗോ, മാൾട്ട എന്നിവയാണ് സൂചിക പ്രകാരം ഏറ്റവും സന്തോഷമുള്ള 10 രാജ്യങ്ങൾ. സിംബാബ്‌വെ, വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, ഉക്രെയ്ൻ, ക്യൂബ, തുർക്കി എന്നിവയാണ് ഏറ്റവും പിന്നിലുള്ള രാജ്യങ്ങള്‍.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News