റേഷൻ ഉൽപ്പന്നങ്ങളുടെ കടത്ത്; കുവൈത്തിൽ 550 ബോക്സ് മിൽക്ക് പൌഡർ പിടികൂടി

  • 23/05/2023


കുവൈത്ത് സിറ്റി: പ്രതിമാസം നല്‍കുന്ന റേഷൻ പാലിന്‍റെ 550 പെട്ടികൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് അധികൃതര്‍. അനധികൃത വ്യാപാരത്തെ ചെറുക്കുന്നതിനും പ്രാദേശിക വിതരണ ശൃംഖലയുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനുമായാണ് പരിശോധനകള്‍ ശക്തിപ്പെടുത്തുന്നത്. പിടിച്ചെടുത്ത മില്‍ക്ക് ബോക്സുകള്‍ ഇറക്കുമതി ചട്ടങ്ങൾ ലംഘിച്ച് കുവൈത്തില്‍ നിന്ന് കടത്താൻ ഉദ്ദേശിച്ചിരുന്നതായാണ് റിപ്പോർട്ട്. കള്ളക്കടത്ത് തടയുന്നതിനും പ്രാദേശിക വിപണിയുടെ സമഗ്രത നിലനിർത്തുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് കുവൈത്തി അധികൃതര്‍ പറഞ്ഞു. പൗരന്മാർക്ക് അവശ്യസാധനങ്ങൾ ലഭ്യമാകുന്നതിനുള്ള സര്‍ക്കാരിന്‍റെ പരിശ്രമങ്ങളെ തളര്‍ത്തുന്നകാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News