കുവൈറ്റ് വിമാനത്താവളത്തെ ബന്ധപ്പിക്കുന്ന റോഡിന്റെ വികസനം; ടെൻഡറിന് അം​ഗീകാരം

  • 23/05/2023



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ടെർമിനൽ 2) പുതിയ പാസഞ്ചർ ടെർമിനൽ സർവീസ് ചെയ്യുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡറിന് അം​ഗീകാരം. പുതിയ പാസഞ്ചർ ടെർമിനൽ സർവീസ് ചെയ്യുന്നതിനായി റോഡുകളുടെയും ഇന്റർസെക്‌ഷനുകളുടെയും നിർമ്മാണം, പൂർത്തീകരണം, വികസനം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള ടെൻഡർ നൽകാനുള്ള അഭ്യർത്ഥനയ്ക്കാണ് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിനായുള്ള പബ്ലിക് അതോറിറ്റി പബ്ലിക് ടെൻഡറുകൾക്കായുള്ള കേന്ദ്ര ഏജൻസിയുടെ അംഗീകാരം നേടിയത്. 

68.697 മില്യൺ ദിനാർ ചെലവിൽ അൽ മഖ്‌വ റോഡിന്റെ പ്രവർത്തനങ്ങൾക്കുള്ള ടെൻഡറിന് അം​ഗീകാരമായിട്ടുണ്ട്. അൽ-മഖ്‌വ റോഡിലും പരിസര പ്രദേശങ്ങളിലും റോഡ് ശൃംഖല വികസിപ്പിക്കുക, സമീപകാല വിപുലീകരണത്തിന് ശേഷം വിമാനത്താവളത്തിലേക്കും പുറത്തേക്കും ഗതാഗതം സുഗമമാക്കുക, 2030 വരെ ട്രാഫിക്കിലുണ്ടാകുന്ന വർധന പരി​ഗണിക്കുക, സുരക്ഷയും ഉചിതമായ സേവന നിലവാരവും കൈവരിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News