ഫ്യുച്ചർ ഐ തീയേറ്റർ കുവൈറ്റിന്റെ പുതിയ നാടകമായി "കഥകൾക്കപ്പുറം": ജൂൺ 2 ന്

  • 29/05/2023

 




ഫ്യുച്ചർ ഐ തീയേറ്റർ കുവൈറ്റിന്റെ പുതിയ നാടകമായി "കഥകൾക്കപ്പുറം" മിഴാവ് പറഞ്ഞ കഥ ജൂൺ 2 ന് വൈകുന്നേരം ഹവല്ലിയിലുള്ള ബോയ്സ് സ്‌കൗട്ട് ഹാളിൽ വച്ച് നടത്തുന്നു. നാടകത്തിന്റെ രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ ഷമേജ് കുമാർ ആണ്. 

കുഞ്ചൻ നമ്പ്യാരുടെ ജീവിതത്തിൽ നിന്നുള്ള ചില എടുകളാണ് നാടകത്തിന്റെ ഇതിവൃത്തം. വൈകുന്നേരം 5മണിക്കും 7:30നുമായി രണ്ട് ഷോകൾ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. ഈ നാടകത്തിന്റെ സ്ക്രിപ്റ്റിന് കേരള സംഗീത നാടക അക്കാഡമിയുടെ പ്രവാസി നാടകോത്സവത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ നാടകത്തിന്റെ പ്രകാശസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിവിധ രാജ്യങ്ങളിൽ നാടകം ചെയ്തിട്ടുള്ളതും, സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ഷൈമോൻ ചേലാട് ആണ്. 

പത്രസമ്മേളനത്തിൽ ഫ്യുച്ചർ ഐ രക്ഷാധികാരിയായ സന്തോഷ് കുട്ടത്ത്, ഷമീജ് കുമാർ, പ്രസിഡന്റ് വട്ടിയൂർകാവ് കൃഷ്ണകുമാർ, ജെനറൽ സെക്രട്ടറി ഉണ്ണി കൈമൾ, ജോയിന്റ് സെക്രട്ടറി രമ്യ രതീഷ്, ട്രഷറർ ശരത് നായർ, പ്രമോദ് എന്നിവർ പങ്കെടുത്തു. നാടകത്തിന്റെ പാസ്സിനായി - 97106957, 66880308 , 97298144, 90098086 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related News