മൂല്യബോധമുള്ള സമൂഹത്തെ വാർത്തെടുക്കുക മദ്രസയുടെ ലക്ഷ്യം - അന്നുജൂം 2023

  • 29/05/2023

 

സാൽമിയ ഇസ്‌ലാഹീ മദ്രസയുടെ 2022/2023 അദ്ധ്യയന വർഷത്തെ കോൺവൊക്കേഷൻ 'അന്നുജൂം' ഖുർതുബ ഇഹ്‌യാഉ തുറാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മദ്രസാ PTA കമ്മിറ്റിയും , കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ സാൽമിയാ സോണൽ കമ്മിറ്റിയും, കേന്ദ്ര വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. 

മദ്രസയിൽ ഉന്നത വിജയം നേടിയവർക്കും , റമദാൻ ആക്ടിവിറ്റിയിലൂടെ വിശുദ്ധ ഖുർആൻ പൂർണമായി ഓതിയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മദ്രസാ പഠനം പൂർത്തീകരിച്ച കുട്ടികൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈകിട്ട് 5:30ന് ആരംഭിച്ച കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട്  വിതരണത്തിന് രക്ഷിതാക്കളുടെ വലിയ തിരക്കാണ്  അനുഭവപ്പെട്ടത്. 

പ്രോഗ്രസ് റിപ്പോർട്ട് വിതരണ ശേഷം നടന്ന 'അന്നുജൂം' കോൺവൊക്കേഷൻ പ്രോഗ്രാമിൽ PTA പ്രസിഡന്റ് ജുനൈദ് അധ്യക്ഷത വഹിച്ചു. സാൽമിയ സോണൽ ജനറൽ സെക്രട്ടറി ശമീർ എകരൂൽ സ്വാഗതവും, ഇസ്‌ലാഹീ സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സുല്ലമി സി. പി , പ്രോഗ്രാമിലെ മുഖ്യാതിഥി മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാർ ഹംസ പയ്യന്നൂർ  എന്നിവർ ആശംസയും പറഞ്ഞു. മദ്രസയുടെ ലക്ഷ്യത്തെ കുറിച്ചും പ്രവർത്തനത്തെ കുറിച്ചും മദ്രസാ പ്രധാനാധ്യാപകൻ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് സംസാരിച്ചു. സമൂഹത്തിനും കുടുംബത്തിനും ഉപകരിക്കുന്ന മൂല്യബോധമുള്ള ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുകയാണ് മദ്രസാ ധാർമ്മിക പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത് എന്നും അദ്ദേഹം പങ്ക് വെച്ചു. മാതൃസമിതിയുടെ കീഴിൽ ഒരുക്കിയ രുചികരമായ ഭക്ഷണത്തോടെയാണ് പ്രോഗ്രാം അവസാനിച്ചത്.  

 കുവൈറ്റിലെ മദ്രസകളിൽ തന്നെ ഏറെ ശ്രദ്ധേയമായ പഠന നിലവാരവും വളർച്ചയുമാണ് കുവൈറ്റ് കേരളാ  ഇസ്‌ലാഹീ സെന്റർ വിദ്യാഭ്യാസ ബോർഡിന് കീഴിൽ കുവൈറ്റ് മതകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ നടക്കുന്ന ഇസ്‌ലാഹീ മദ്രസകൾ കാഴ്ചവെക്കുന്നത് എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കുവൈറ്റിലെ അബ്ബാസിയ, ഫർവാനിയ, ഫഹാഹീൽ, സാൽമിയ , ജഹ്‌റ എന്നീ അഞ്ചു മദ്രസകളിലും 'അന്നുജൂം' കോൺവൊക്കേഷൻ പ്രോഗ്രാം നടന്നുവരികയാണ്.

Related News