ജഹ്റ ഇസ്ലാഹി മദ്രസ കോൺവക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

  • 30/05/2023


കുവൈറ്റ് കേരള ഇസ്‌ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജഹ്റ ഇസ്ലാഹി മദ്രസയുടെ 2022- 2023 അധ്യയന വർഷത്തെ പ്രോഗ്രസ് കാർഡ് വിതരണവും, സമ്മാനദാനവും ഇസ്ലാഹി മദ്രസ ഹാളിൽ വച്ച് നടന്നു.
പ്രസ്തുത പരിപാടിയിൽ മികച്ച മാർക്ക് നേടിയ കുട്ടികൾക്ക് ഉള്ള സമ്മാനദാനവും ഏഴാം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

പരിപാടിയിൽ കെ കെ സി അബ്ബാസിയ സോൺ എജുക്കേഷൻ സെക്രട്ടറി അസ്‌ലം ആലപ്പുഴ, കെ കെ ഐ സി സോഷ്യൽ വെൽഫെയർ സെക്രട്ടറി അസ്‌ലം കാപ്പാട്, ,കേന്ദ്ര സെക്രടറി മഹ്ബുബ് കാപ്പാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അബ്ദുസ്സലാം സ്വലാഹി ഉദ്ബോധന സംസാരം നിർവഹിച്ചു.

ജഹ്റ യൂണിറ്റ് പ്രസിഡൻ്റ് അബ്ദുല്ല കാഞ്ഞങ്ങാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ജൗഹർ കാഞ്ഞങ്ങാട് സ്വാഗതവും ഫൈസൽ ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.

Related News