കാലഘട്ടം തേടുന്നത് ധാർമികതയിൽ ഊന്നിയ വിദ്യാഭ്യാസ കരിക്കുലം

  • 31/05/2023

 

 
ഫഹാഹീൽ - സമകാലിക യാഥാർഥ്യങ്ങൾ വിരൽചൂണ്ടുന്നത് ധാർമികതയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയാണെന്ന് ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സ സംഗമം അഭിപ്രായപ്പെട്ടു. കർശനമായ നിയമ സംവിധാനങ്ങളുടെ അഭാവം സാമൂഹിക സുരക്ഷിതത്വത്തിന് ഉയർത്തുന്ന വെല്ലുവിളി അധികാരികൾ ഗൗരവത്തിൽ ഉൾക്കൊള്ളണമെന്നും സംഗമം ഉണർത്തി. വാർഷിക പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള അവാർഡ്ദാനം , കഴിഞ്ഞ വർഷം 7ആം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം , ഈ വർഷം 8 ആം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള മൊമെൻറ്റോ എന്നിവ സംഗമത്തിൽ സമ്മാനിച്ചു. സംഗമത്തിൻറ്റെ ഭാഗമായി പേരെന്റ്റ്സ് മീറ്റും സംഘടിപ്പിച്ചിരുന്നു.

 കുവൈറ്റ് കേരള ഇസ്‌ലാഹി സെൻറ്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സിറാജ് കാലടി അധ്യക്ഷത വഹിച്ചു. ഡോ: മുഹമ്മദ് അലി, നൈസാം, റഫീഖ് അബ്ദുല്ല, ഷഫീഖ് പി പി, അനിലാൽ ആസാദ്, നസീർ മംഗഫ്, സാദിഖ്, ശരീഫ് വി എം എന്നിവർ സമ്മാനദാനം നിർവഹിച്ചു. മദ്രസ്സ സദർ സാജു ചെമ്മനാട് സ്വാഗതവും ഫൈസൽ മണിയൂർ നന്ദിയും രേഖപ്പെടുത്തി.  
മദ്രസ്സ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, മറ്റു സ്റ്റാഫ് അംഗങ്ങൾ , കിസ്‌വ - കെ കെ ഐ സി ഏരിയ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.  

28 വർഷം പിന്നിടുന്ന ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സ കുവൈറ്റ് മതകാര്യ വകുപ്പിൻറ്റെ അംഗീകാരത്തോടെ ഫഹാഹീൽ ദാറുൽ ഖുർആനിലാണ് വെള്ളി ശനി ദിവസങ്ങളിൽ പ്രവർത്തിക്കുന്നത്.

Related News