സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; ജൂൺ നാലിന് കാലവർഷമെത്തിയേക്കും

  • 31/05/2023

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരും.

ജൂൺ നാലിന് തന്നെ കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസം ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകി. നാളെയും മറ്റന്നാളും കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പൂർണമായി വിലക്കിയിട്ടുണ്ട്.

കടലിൽ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളത് കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയത്. ജൂൺ 6ഓടെ അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ അറിയിച്ചു.

Related News