നിർത്തിയിട്ട ട്രെയിനിലെ തീപിടുത്തം; കാനുമായി ഒരാൾ എത്തുന്നത് സിസിടിവിയിൽ

  • 31/05/2023

എലത്തൂർ കേസിലെ ട്രെയിനിന് തീപിടിച്ച സംഭവത്തിൽ തീപിടുത്തത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ട്രെയിനനടുത്തേക്ക് കാനുമായി ഒരാൾ പോകുന്നതാണ് റെയിൽവേയ്ക്ക് ലഭിച്ച ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ അട്ടിമറി സാധ്യത റെയിൽവേ തള്ളിക്കളഞ്ഞിട്ടില്ല. ദൃശ്യങ്ങൾ നിലവിൽ റെയിൽവേ പരിശോധിക്കുകയാണ്.

തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി പൂർണമായും കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിന്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് തീപിടിച്ചതെന്നാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിവിധ ഏജൻസികൾ ചേർന്നാണ് പരിശോധന.

നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയിൽവേ അധികൃതർ പറയുന്നത്. പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.ഏപ്രിൽ രണ്ടിനാണ് എലത്തൂരിൽ വെച്ച് ഇതേ ട്രയിനിൽ ആക്രമണമുണ്ടായത്.

Related News