റബ്ബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎം പ്രക്ഷോഭത്തിലേക്ക്

  • 02/06/2023

കോഴിക്കോട് : റബര്‍ വിലയില്‍ തലശേരി ബിഷപ്പ് ബിജെപി നേതൃത്വത്തോട് ഉന്നയിച്ച ആവശ്യം ഏറ്റെടുത്ത് സിപിഎം. റബ്ബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎം പ്രക്ഷോഭത്തിലേക്ക്. പാര്‍ട്ടിയുടെ കര്‍ഷക സംഘടനയായ കേരള കര്‍ഷക സംഘമാണ് ഈ ആവശ്യവുമായി പ്രതിഷേധത്തിന് ഇറങ്ങുന്നത്. ജൂണ്‍ 6 ന് താമരശ്ശേരിയില്‍ സമരസായാഹ്നം സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷകസംഘം അറിയിച്ചു. നേരത്തെ ക്രൈസ്തവ സഭകള്‍ ഉന്നയിച്ച അതേ ആവശ്യമാണ് സിപിഎം ഏറ്റെടുക്കുന്നത്.


റബ്ബറിന് 300 രൂപ വില നിശ്ചയിച്ചാല്‍ ബിജെപിക്ക് ഒരു എംപിയെ നല്‍കാമെന്ന തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാമ്ബ്ലാനിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. 'വോട്ടിന് നോട്ടെന്ന'തിന് സമാനമായ പരാമര്‍ശമാണെന്നാരോപിച്ച്‌ സിപിഎം രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ മാസങ്ങള്‍ പിന്നിട്ട വേളയില്‍ ഇതേ ആവശ്യവുമായി സിപിഎം തെരുവിലിറങ്ങുകയാണ്. റബര്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സഭാ നിലപാട് ഈ സമരത്തിന് ഒരു ഘടകം തന്നെയാണെന്ന് പ്രതികരിച്ച സിപിഎം നേതാവ് ജോര്‍ജ് എം തോമസ്, എന്നാല്‍ സഭ ആസ്ഥാനത്ത് പോയി കൈ കൂപ്പാൻ ഇല്ലെന്നും വ്യക്തമാക്കി.

Related News