"അന്നുജൂം 2023" ഫർവാനിയ ഇസ് ലാഹി മദ്റസ കോൺവൊക്കേഷൻ

  • 02/06/2023



ഫർവാനിയ: കുവൈത്ത് കേരള ഇസ് ലാഹി സെൻററിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഫർവാനിയ ഇസ് ലാഹി മദ്റസയുടെ 2022/2023 അധ്യായ വർഷത്തെ "അന്നുജും 2023" കോൺവൊക്കേഷൻ ഖൈത്താൻ മസ്ജിദ് അൽ ഫജ്ജിയിൽ വെച്ച് നടന്നു.

കെ.കെ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൺ അബ്ദുൽ അസീസ് പ്രോഗ്രാം ഉൽഘാടനം ചെയ്തു. 

അറിവുകൾ പകരേണ്ട കാമ്പസുകൾ അധാർമികതയുടെയും, ലിബറലിസത്തിൻറെയും കൂത്തരങ്ങായി മാറുന്ന ഈക്കാലത്ത് ധാർമിക മൂല്യങ്ങൾ പകർന്നു നൽകുന്ന മതപഠന ശാലകളുടെ പ്രാധ്യാന്യം വളരെ വലുതാണ്. 
കുവൈത്തിൽ ഇസ് ലാഹി സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന 5 മദ്റസകളും 3 CRE സെൻററുകളും ഈ ലക്ഷ്യം നിറവേറ്റി വരുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അധ്യായന വർഷത്തെ പ്രോഗ്രസ് കാർഡ് വിതരണവും, മികച്ച മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, മദ്റസയിൽ 7, 8 ക്ലാസുകളിൽ പഠിച്ച കുട്ടികൾക്കുള്ള ഷീൽഡും നൽകുകയുണ്ടായി. 

കൂടാതെ റമദാൻ മാസത്തിൽ നൽകപ്പെട്ട ടാസ്കുകൾ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും, രക്ഷിതാക്കൾക്ക് മാത്രമായി സംഘടിപ്പിച്ച ക്വിസ് മൽസര വിജിയികൾക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു.

കെ.കെ.ഐ.സി കേന്ദ്ര സെക്രട്ടറിമാരായ അസ് ലം കാപാട്, മെഹബൂബ് കാപാട്, ഫർവാനിയ സോൺ പ്രതിനിധികൾ, മദ്റസ PTA അംഗങ്ങൾ, മദ്റസ അധ്യാപകർ, മദ്റസ രക്ഷിതാക്കൾ തുടങ്ങിവർ പ്രോഗ്രാമിൽ പങ്കെടുത്തു.

കെ.കെ.ഐ.സി ഫർവാനിയ സോണും, ഫർവാനിയ മദ്റസ PTA യും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മദ്റസ PTA പ്രസിഡണ്ട് അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സാലിഹ് സുബൈർ മദ്റസയെ സംബന്ധിച്ച് സംസാരിച്ചു. അബ്ദുൽ മജീദ് മദനി ആമയൂർ ഉൽബോധനം നിർവഹിച്ചു. ഫർവാനിയ സോൺ വിദ്യാഭ്യാസ സെക്രട്ടറി മനീർ ചേമഞ്ചേരി സ്വാഗതവും, മദ്റസ അധ്യാപകൻ ജഅഫർ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

Related News