ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ എട്ടിന് വിതരണം ചെയ്യും; 950 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

  • 02/06/2023

ക്ഷേമ പെൻഷൻ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും. മൂന്നു മാസത്തെ പെൻഷനിൽ നിന്ന് ഒരു മാസത്തെ പെൻഷൻ തുക ഈ മാസം എട്ടുമുതൽ വിതരണം ചെയ്യുന്നതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു.

ഇതിനു ശേഷം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് കുടിശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്തിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. സംസ്ഥാനത്തെ 64 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക.

Related News