ഡോക്ടര്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

  • 03/06/2023

കോഴിക്കോട്: മലാപ്പറമ്ബില്‍ ഡോക്ടര്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍(75) ഭാര്യ ഡോ. ശോഭ മനോഹര്‍(68) എന്നിവരാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ വിശദീകരണം. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.


തങ്ങള്‍ നിത്യരോഗികളാണെന്നും അതിനാല്‍ മകള്‍ക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് ഡോക്ടര്‍ ദമ്ബതിമാരുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. അമിതമായ അളവില്‍ ഗുളിക കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് സ്വദേശികളായ ഡോക്ടര്‍ ദമ്ബതിമാര്‍ വര്‍ഷങ്ങളായി തൃശ്ശൂരിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുമ്ബാണ് ഇരുവരും തിരികെ കോഴിക്കോട്ടെത്തി മലാപ്പറമ്ബ് ഹൗസിങ് കോളനിയില്‍ താമസം തുടങ്ങിയത്.

Related News