ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി കൊച്ചി കോര്‍പറേഷൻ

  • 03/06/2023

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി കൊച്ചി കോര്‍പറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണിത്. നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കാത്ത സാഹചര്യത്തില്‍ മറ്റ് സ്വകാര്യ കമ്ബനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.


അതേസമയം മാലിന്യ സംസ്കരണത്തിലെ ചെലവിലടക്കം വലിയ കുറവ് കൊണ്ടുവരാനായെന്നും ഇത് പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും മേയര്‍ എം അനില്‍കുമാര്‍ കൊച്ചിയില്‍ പറഞ്ഞു.

കൊച്ചിയില്‍ സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിച്ചെന്ന് പറയാനാകില്ലെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍ പറഞ്ഞു. പ്രതിസന്ധി സ്വാഭാവികമാണ്. ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. മാലിന്യ സംസ്കരണത്തിലെ ചെലവ് കുറയ്ക്കുന്നതും രീതിയില്‍ വന്ന മാറ്റവും പലരെയും പ്രകോപിപ്പിക്കുന്നുണ്ട്.

നിലവില്‍ രണ്ട് ഏജൻസികളാണ് മാലിന്യം ശേഖരിക്കുന്നത്. കൂടുതല്‍ മാലിന്യ സംസ്കരണത്തിനായി സ്വകാര്യ കമ്ബനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ടെന്നും ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് വീണ്ടും കോര്‍പറേഷൻ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും മേയര്‍ അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Related News