ലോക പരിസ്ഥിതി ദിനം കെ കെ എം എ വിപുലമായി ആചരിക്കുന്നു

  • 05/06/2023

     


കുവൈറ്റ്‌ :
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂൺ 5 ന് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേരളത്തിൽ
ആറായിരം വൃക്ഷതൈകൾ നട്ടു കൊണ്ട് കേരളത്തിലേ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും, ഗ്രാമങ്ങളിലും വ്യാപകമായ പ്രവർത്തനങ്ങൾക്ക് കെ കെ എം എ രൂപം നൽകി 
കെ കെ എം എ പ്രവാസി മിത്രം വിഭാഗമാണ് പ്രവർത്തനം ക്രൊഡീ കരിക്കുന്നത്

ലോക നിലനില്പിനായി വരണ്ട്, വറുതിയായി 
മാറുന്ന നാടിന്റെ ദുരവസ്ഥക്ക് ഒരു കരുതലായി ഭാവി തലമുറയുടെ ആരോഗ്യമുള്ള മുന്നേറ്റത്തിനായി ഐക്യ രാഷ്ട്ര സഭയുടെ സന്ദേശം ഉൾക്കൊണ്ട്‌ കൊണ്ട് (World Environment Day ) ലോക പരിസ്ഥിതി ദിനചാരണത്തിനൊപ്പം ചേർന്ന് കൊണ്ട് ഒരു കരുതലായി 
ഒരു മരം,ഒരു വരം,
ഒരു വാരം 
എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ച് കെ.കെ.എം.എ യും അണിചേരുന്നു
ഈ പ്രവാസ ഭൂമികയിലും ഓരോരുത്തരും താമസ്സിക്കുന്ന സ്ഥലത്ത് സാധ്യമാകുമെങ്കിൽ ഒരു വൃക്ഷത്തൈ നട്ട് കെ.കെ.എം.എ. യുടെ ഈ ക്യാമ്പയിന്റെ ഭാഗമാവണമെന്ന് കെ കെ എം എ ഒരു വാർത്ത കുറിപ്പിൽ സൂചിപ്പിച്ചു

Related News