"കഥകൾക്കപ്പുറം മിഴാവ് പറഞ്ഞ കഥ": കുവൈറ്റിലെ പ്രേക്ഷകർക്ക് ദൃശ്യ വിസ്മയം തീർത്ത് ഫ്യൂച്ചർ ഐ തിയേറ്റർന്റെ പതിനാലാമതു നാടകം

  • 05/06/2023



കുവൈറ്റിലെ പ്രേക്ഷകർക്ക് ദൃശ്യ വിസ്മയം തീർത്തു ഫ്യൂച്ചർ ഐ തിയേറ്റർന്റെ പതിനാലാമതു നാടകം ആയ "കഥകൾക്കപ്പുറം മിഴാവ് പറഞ്ഞ കഥ" എന്ന നാടകം ജൂൺ 2 നു ബോയ്‌സ് സ്കൗട്ട് ഹാൾ ഹവാലി യിൽ നടന്നു.

ഷെമേജ് കുമാർ ആണ് നാടക രചനയും സംവിധാനവും നിർവഹിച്ചത്. നാടകത്തിന്റെ പ്രകാശ സംവിധാനം നിയന്ദ്രിച്ചതു സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്നും ബിരുദം കരസ്തം ആക്കി, വിവിധ രാജ്യങ്ങളിൽ തൻ്റെ കഴിവ് തെളിയിച്ച ഷൈമോൻ ചേലാട് ആണ്.

നൂതനമായാ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അദ്ദേഹം അരങ്ങിൽ ദൃശ്യ വിസ്മയം സൃഷ്ടിച്ചത്. കുഞ്ഞൻ നമ്പ്യാരുടെ ജീവിതത്തിന്റെ ചില മുഹൂര്തങ്ങളിൽ കൂടി സഞ്ചരിക്കുന്ന നാടകം, തുള്ളൽ കഥയുടെ ആവിർഭാവത്തെ കുറിച്ച് ഭാവനപരമായ ചില സൂചനകൾ പ്രേക്ഷകർക്കു നൽകുന്നുണ്ട്. കാലികമായ രാഷ്ട്രീയ, സാമൂഹ്യ അവസ്ഥയോടുള്ള നമ്പ്യാരുടെ പ്രതികരണം കൂടി ആണ് തുള്ളൽ കഥയുടെ ആലോചനയിലേക്കു കുഞ്ചൻ നമ്പ്യാരെ നയിച്ചത് എന്ന് നാടകം പറഞ്ഞു വെക്കുന്നു.

ഫ്യൂച്ചർ ഐ തിയേറ്റർ പ്രസിഡന്റ് വട്ടിയൂർക്കാവ് കൃഷ്ണകുമാർ അധ്യക്ഷ വഹിച്ച ചടങ്ങിൽ രക്ഷധികാരി സന്തോഷ് കുട്ടത്തു സ്വാഗതവും, ഫ്യൂച്ചർ ഐ രക്ഷധികാരി യും നാടകത്തിന്റെ സംവിധായകനും ആയ ഷമേജ് കുമാർ നാടകത്തിന്റെ വിശദാംശങ്ങൾ വിവരിക്കുകയുമുണ്ടായി. കുഞ്ചൻ നമ്പ്യാരായി, ഉണ്ണി കൈമളും, ചാക്യാരായി ജ്യോതിഷ് പി ജി വേഷമിട്ടപ്പോൾ വസുന്ധര എന്ന കഥാ പാത്രത്തെ രമ്യ രതീഷ് അവതരിപ്പിച്ചു.

വട്ടിയൂർ കാവ് കൃഷ്ണ കുമാർ, dr എബ്രഹാം, dr പ്രമോദ്, നൗഷാദ് മംഗളത്തോപ്പ്‌. ലിയോ , ബിവിൻ തുടങ്ങി യ നടന്മാരോടൊപ്പം കുവൈറ്റിലെ മറ്റ് അനേകം നടീ നടൻ മാരും ഈ നാടകത്തിൽ വേഷമിട്ടു.

ഫഹാഹീൽ ഇംഗ്ലീഷ് സ്കൂൾ ഡെപ്യൂട്ടി പ്രിൻസിപ്പൽ പീറ്റർ മുല്ലേയ് , വൺ വേൾഡ് തിയേറ്റർ ഫൗണ്ടർ ആയ അലിസൺ ഷാൻ പ്രൈസ് , ഷൈമോൻ ചേലാട് തുടങ്ങിയവർ ചടങ്ങിൽ നില വിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ഫ്യൂച്ചർ ഐ തിയേറ്റർ ട്രഷറർ ശരത് നായർ, സൗവനീർ കോപ്പി പീറ്റർ മുല്ലേക് നൽകി പ്രകാശനം നിർവഹിച്ചു. ആലിസൺ ഷാൻ പ്രൈസ് ഷൈമോൻ ചേലാട് ഇന് മൊമെന്റോ കൈമാറി. ഫ്യൂച്ചർ ഐ മീഡിയ കൺവീനർ പ്രമോദ് നന്ദി പറഞ്ഞു. 

Related News