രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പിൻവലിച്ചു

  • 06/06/2023

കോഴിക്കോട്: ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പിൻവലിച്ചു. പേഴ്സണല്‍ അസിസ്റ്റന്റ് രതീഷ് കുമാര്‍ കെ ആര്‍, ഡ്രൈവര്‍ മുഹമ്മദ് റാഫി എന്നിവരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. രാഹുലിന് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തില്‍ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ ആണ് നിര്‍ദേശം.


വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമായ രാഹുല്‍ ഗാന്ധിയുടെ 2019ലെ മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത്. ഇതിന് പിന്നാലെ രാഹുല്‍ തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിയൊഴിഞ്ഞിരുന്നു.

Related News