എ.ഐ ക്യാമറ രണ്ടാംദിനം കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍

  • 06/06/2023

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാൻ സ്ഥാപിച്ച എ.ഐ ക്യാമറ രണ്ടാംദിനം കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകളാണിത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് (8454 എണ്ണം). കുറവ് ആലപ്പുഴയിലും (1252 എണ്ണം)


കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശ്ശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ ചൊവ്വാഴ്ച കണ്ടെത്തിയ നിയമലംഘനങ്ങള്‍.

എ.ഐ ക്യാമറകള്‍ പിഴചുമത്തിത്തുടങ്ങിയ തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് അഞ്ചു വരെ 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. രണ്ടുദിവസത്തെ കണക്കുകള്‍ പരിഗണിച്ചാലും നിയമലംഘനത്തില്‍ മുൻകാലത്തുണ്ടായിരുന്നതിനേക്കാള്‍ കാര്യമായ കുറവുണ്ടായെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ എ.ഐ. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുൻപുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്നു
നിയമലംഘനങ്ങളുടെ എണ്ണം.

Related News