മർകസ് കുവൈറ്റ്‌ ചാപ്റ്റർ കമ്മിറ്റിക്ക് പുതിയ സാരഥികൾ

  • 06/06/2023



കുവൈത്ത് സിറ്റി: ദേശീയ തലത്തിൽ വ്യാപിച്ചു കിടക്കുന്ന  മർകസിന്റെ സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വളരെയധികം വിലമതിക്കുന്നതാണെന്നും, അശരണരെയും നിരാലംബരെയും കൈപിടിച്ചുയർത്തി നാടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രൂപത്തിൽ വിവിധ മേഖലകളിൽ പ്രവർത്തന സജ്ജരാക്കുകയുമാണ് മർക്കസ് ഇക്കാലമത്രയും നിർവ്വഹിച്ചിട്ടുള്ളതെന്നും മർകസ് നോളജ് സിറ്റി സി.എ.ഒ. അഡ്വ. തൻവീർ ഉമർ പറഞ്ഞു.
 
പ്രസിഡന്റ്‌ അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ നടന്ന മർകസ് കുവൈറ്റ്‌ വാർഷിക കൌൺസിലിൽ  സംസാരിക്കുകയായിരുന്നു. അഹ്‌മദ്‌ കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. കൌൺസിലിൽ വെച്ചു മാര്‍ക്കസ് കുവൈത്ത് ചാപ്റ്ററിന് പുതിയ കമ്മിറ്റി നിലവിൽ  വന്നു.
 
അബ്ദുൽ ഹകീം ദാരിമി അത്തോളി (പ്രസിഡണ്ട്), എഞ്ചി. അബൂ മുഹമ്മദ്‌ കുമ്മിണിപറമ്പ്, സത്താർ തൃപ്പനച്ചി (ഫിനാൻസ് സെക്രട്ടറി).
 
ഡിപ്പാർട്മെന്റ് പ്രസിഡന്റ്‌മാർ: അബ്ദുൽ അസീസ് കാമിൽ സഖാഫി കൂനൂൽമാട്, അബ്ദു സഖാഫി നടമ്മൽപോയിൽ, ഹൈദരലി സഖാഫി വളപുരം, മൂസ്സ കാന്തപുരം.
 
സെക്രെട്ടറിമാർ: ഷൌക്കത്ത് അലി പാലക്കാട്‌, ഷബീർ  സാസ്കോ, നസീർ  വയനാട്, റാഷിദ്‌ നരിപ്പറ്റ. ശഹദ്മൂസ കുറ്റിച്ചിറ  റിപ്പോർട്ട്‌ അവതരിപ്പിച്ചു. എഞ്ചിനീയർ അബൂ മുഹമ്മദ്‌ സമാപന പ്രഭാഷണം നടത്തി.

Related News