സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ല്‍ നിന്ന് 205 ആകും

  • 07/06/2023

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ല്‍ നിന്ന് 205 ആകും. ഇക്കാര്യത്തില്‍ മുൻ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രില്‍ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാര്‍ച്ച്‌ 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക.


ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിൻകീഴ് സ്കൂളില്‍ നടക്കുമ്ബോള്‍ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് മുൻനിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. വിഷയത്തില്‍ ഇന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ അധ്യാപക സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു.

എല്ലാവരുടെയും അഭിപ്രായം കേട്ട് സര്‍ക്കാര്‍ വിശാല നിലപാട് സ്വീകരിക്കുകയാണെന്ന് യോഗത്തിന് ശേഷം മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. അധ്യയന ദിവസങ്ങള്‍ 210 ആക്കിയതില്‍ അധ്യാപക സംഘടനകള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനാലാണ് സംഘടനകളുമായി ചര്‍ച്ച വിളിച്ചത്. അധ്യയന ദിനങ്ങള്‍ 205 തന്നെയാക്കി കുറയ്ക്കാൻ യോഗത്തില്‍ തീരുമാനമെടുത്തുവെന്നും മന്ത്രി പറഞ്ഞു.

Related News