പൂരം ഗഡീസ് വർക്ക്ഔട്ട് വാരിയേഴ്‌സ് സ്റ്റെപ്സ് & വർക്ക്ഔട്ട് ചലഞ്ച്

  • 09/06/2023

 


പൂരം ഗഡീസ് സംഘടിപ്പിക്കുന്ന 2023-2024 വർഷത്തേക്കുള്ള ഫിറ്റ്‌നസ് ചലഞ്ച് കുവൈറ്റ്‌ സാൽമിയ മറീന ബീച്ചിൽ തുടക്കം കുറിച്ചു.

365 ദിവസവും ഫിറ്റ്നസ് എന്ന ലക്ഷ്യം മുൻ നിർത്തി സംഘടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ യാത്ര 2023 ജൂൺ 09 രാവിലെ 6.00 മണിക്ക് മറീന ബീച്ചിൽ ആരംഭമായി.

ജോസഫ് കനകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, യാത്രയുടെ ഔദ്യോഗിക ഉത്ഘാടന കർമ്മം ഫിറ്റ്‌നസ് മെസഞ്ചർ ശ്രീ. ജോബി മൈക്കിൾ ഓൺലൈനിൽ നിർവഹിച്ചു.

പൂരം ഗഡീസ് നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഈ ഫിറ്റ്നസ് ചലഞ്ച് തുടർന്ന് പോകുന്നുണ്ട്. വർക്കൗട്ട് ചലഞ്ചിൽ പങ്കെടുത്തവരുടെ അനുഭവങ്ങളും, തങ്ങൾക്ക് ഉണ്ടായ മാറ്റങ്ങളും ചടങ്ങിൽ എല്ലാവരും പങ്കുവെച്ചു.

തുടർന്ന് 356 day's steps and workout Challenge ന് തുടക്കം കുറിച്ചുകൊണ്ട് രജീഷിന്റെ നേതൃത്വത്തിൽ 30 മിനിറ്റ് വർക്കൗട്ട് സംഘടിപ്പിച്ചു. ഈ ആരോഗ്യ സംരക്ഷണ യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും ഫെമിജ് പുത്തൂർ നന്ദി പ്രകാശിപ്പിച്ചു.

Related News