കൊയിലാണ്ടി ഫെസ്റ്റ് 2023 ഒക്ടോബർ ആറിന്

  • 10/06/2023



കുവൈറ്റ്‌ സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ വാർഷിക പരിപാടി ആയ കൊയിലാണ്ടി ഫെസ്റ്റ് 2023 ഒക്ടോബർ ആറിന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കൊയിലാണ്ടി ഫെസ്റ്റ് 2023 കർട്ടൻ റൈസർ പരിപാടി ഫഹാഹീൽ യൂണിറ്റി സെന്ററിൽ രക്ഷധികാരി റൗഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി ഫെസ്റ്റ് 2023 പോസ്റ്റർ ഉപദേശക സമിതി അംഗം അസീസ് തിക്കോടി പ്രോഗ്രാം ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂറിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പരിപാടിയുടെ കൂപ്പൺ തക്കാര ഗ്രൂപ്പ് ഡയറക്ടർ ശിബിൽ അബ്ദുൽ റഷീദ് കൂപ്പൺ കൺവീനർ റഷീദ് ഉള്ളിയേരിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പ്രമോ വീഡിയോ സ്വിച്ച് ഓൺ ഉപദേശക സമിതി അംഗം സജിദാ നസീർ നിർവഹിച്ചു. വിബ്ജിയോർ ടി.വി C.R.O നിജാസ് കാസിം, ഹസീന ഷറഫ്, സലാം നന്തി, രാജു ശാരത്കണ്ടി, വാഹിദ് കൊയിലാണ്ടി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ കലാപരിപാടികളോടെ കൊണ്ടാടുന്ന കൊയിലാണ്ടി ഫെസ്റ്റ് 2023-ൽ നാട്ടിൽ നിന്ന് പാലാ പള്ളി എന്ന ഗാനത്തിലൂടെ മലയാളക്കരക്ക് പ്രിയങ്കരനായി മാറിയ അതുൽ നറുകര, വിവിധ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സജിലി സലീം യൂത്തിന്റെ ആവേശമായ മ്യൂസിക്കൽ ബാന്റുമായി സലീൽ, ജിയോ ആന്റോ, ആദർശ്, ബിലാൽ കെയ്സ്, ഹകീം, എന്നിവരും ഒപ്പം ഫ്ലവേർസ് കോമഡി ഉത്സവം ഫെയിം മഹേഷ്‌ കുഞ്ഞിമോൻ അടക്കം പങ്കെടുക്കും. ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു.

Related News