മുനീർ കോടിക്ക് കെ കെ എം എ അബ്ബാസിയ ബ്രാഞ്ച് കമ്മിറ്റി യാത്രയയപ്പ് നൽകി

  • 10/06/2023


കുവൈറ്റ്‌ : പ്രവാസത്തിന്റെ നാല് പതിറ്റാണ്ട് നിശബ്ദ സേവനം കൊണ്ട് പ്രവർത്തക മനസ് കീഴടക്കിയ കുവൈറ്റ് കേരള മുസ്‌ലിം അസോസിയേഷൻ കേന്ദ്ര ഫിനാൻസ് കോൺട്രോളറും മുതിർന്ന നേതാവുമായ മുനീർ കോടിക്ക് കെ കെ എം എ അബ്ബാസിയ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കെ കെ എം എ കേന്ദ്ര വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം, കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ്, കേന്ദ്ര ട്രെഷറർ മുനീർ കുനിയ, കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് എച് എ ഗഫൂർ, കേന്ദ്ര പ്രവാസിമിത്രം വൈസ് പ്രസിഡന്റ് മജീദ് റവാബി ഫർവാനിയ സോണൽ പ്രസിഡന്റ് വി കെ നാസ്സർ, ഫർവാനിയ സോണൽ സെക്രട്ടറി ജംഷീദ്, ഫർവാനിയ സോണൽ ട്രെഷറർ ഷെരീഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു കെ കെ എം എ അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ആദ്യക്ഷം വഹിച്ചു. ബ്രാഞ്ച് ജനറൽ സെക്രട്ടറി അർഷാദ് ഷെരീഫ് സ്വാഗതം പറഞ്ഞു. അബ്ബാസിയ ബ്രാഞ്ച് ട്രെഷറർ ശിഹാബുദ്ധീൻ ചടങ്ങിന് നന്ദി അറിയിച്ചു 

കെ കെ എം എ കേന്ദ്ര, സോണൽ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കന്മാരും സംബന്ധിച്ചു .
എല്ലാവരും അദ്ദേഹത്തിന് യാത്രാ മംഗളങ്ങൾ നേരുകയും ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ബ്രാഞ്ചിന്റെ സ്നേഹോപഹാരം അദ്ദേഹത്തിന് കൈമാറി.

നാല്പത്തി നാല് വർഷക്കാലത്തെ പ്രവാസ ജീവിതത്തിൽ സമൂഹ നന്മക്കായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ, പ്രത്യേകിച്ച് കെ കെ എം എ ക്കു വേണ്ടി രണ്ട് പതിറ്റാണ്ട് വർഷക്കാലം പ്രവർത്തിച്ചതിന്റെ ചാരിതാർഥ്യവും സന്തോഷവും മറുപടി പ്രസംഗത്തിൽ മുനീർ കോടി സാഹിബ് സദസ്സുമായി പങ്കുവെച്ചു.

Related News