നൈജീരിയയില്‍ തടവിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ നാട്ടിലെത്തി

  • 10/06/2023

കൊച്ചി: നൈജീരിയയില്‍ തടവിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ നാട്ടിലെത്തി. ചീഫ് ഓഫിസര്‍ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫിസര്‍ കൊല്ലം നിലമേല്‍ സ്വദേശി വി വിജിത്, കൊച്ചി സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത് എന്നിവരാണ് നെടുമ്ബാശ്ശേരിയിലെത്തിയത്. 10 മാസത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ നാട്ടിലേക്കു തിരിച്ചെത്തുന്നത്.


നൈജീരിയയില്‍ തടവിലുണ്ടായിരുന്ന എണ്ണക്കപ്പല്‍ എംടി ഹീറോയിക് ഇഡുനുവിനെയും നാവികരെയും മെയ് 28ന് മോചിപ്പിച്ചിരുന്നു. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരുമായി ആകെ 26 ജീവനക്കാര്‍ കപ്പലില്‍ ഉണ്ട്.

പത്തുമാസം മുന്‍പാണ് ക്രൂഡ് ഓയില്‍ കള്ളക്കടത്ത് ആരോപിച്ച്‌ കപ്പല്‍ നൈജീരിയന്‍ സേന തടവിലാക്കിയത്. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പലഭാഗത്തുനിന്ന് നടന്നുകൊണ്ടിരിക്കുകയായിരുന്നു.

Related News