പ്രിൻസി തോമസിന്റെ സംസ്കാരം തിങ്കളാഴ്ച

  • 11/06/2023


കുവൈറ്റ്‌ യുണൈറ്റഡ്‌ 
ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപിക പ്രിൻസി തോമസ്‌ (50) കുവൈറ്റിൽ നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (ജൂൺ 12) ഉച്ചകഴിഞ്ഞ്‌ മൂന്നിനു തകഴി തെന്നടി സെൻറ് റീത്താസ് ഇടവക ദേവാലയത്തിൽ. ഭർത്താവ്‌ : തകഴി പുതുപ്പറമ്പിൽ വർഗീസ്‌ (സന്തോഷ്)കെ ഓ സിയിൽ ഉദ്യോഗസ്ഥൻ. മക്കള്‍-ഷോണ്‍ ,അയോണ(ഇരുവരും യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളി​ലെ വിദ്യാര്‍ത്ഥികൾ).

മാതാപിതാക്കൾ: പരേതനായ തൊമ്മി ദേവസ്യ പനക്കേഴം-മേഴ്സി.
സഹോദരങ്ങൾ: പ്രിയ, പ്രീന, മഞ്ജു.
രണ്ട്‌ പതിറ്റാണ്ടുകളായി കുവൈറ്റിൽ അധ്യാപികയായി സേവനം ചെയ്തുവരികയായിരുന്നു. യൂത്ത്‌ കോറസിന്റെ പ്രാരംഭകാലം മുതൽ ഗായികയും കൗൺസിൽ അംഗവുമായിരുന്നു. കുവൈറ്റ്‌ മലയാളി കാത്തലിക്‌ അസോസിയേഷൻ മാനേജിംഗ്‌ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌.

Related News