വ്യാജരേഖ ചമച്ചിട്ടില്ല, ചെറുപ്പമാണ്, അറസ്റ്റ് ഭാവിയെ ബാധിക്കും; മുൻകൂർ ജാമ്യാപേക്ഷയുമായി വിദ്യ

  • 11/06/2023

കൊച്ചി: വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചറർ ജോലിക്ക് ശ്രമിച്ചെന്ന കേസിൽ മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിനി കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഹർജിയിൽ പറയുന്നു. പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കും. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് അഗളി പൊലീസിന് കൈമാറിയ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നീലേശ്വരം കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടിയിട്ടില്ല.

ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെ ഉളളതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ രേഖയുപയോഗിച്ച് ആരെയും വഞ്ചിച്ചതായി പൊലീസ് ആരോപിക്കുന്നില്ല. വ്യാജരേഖവഴി എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി പ്രോസിക്യൂഷൻ ആരോപണമില്ലെന്നും വിദ്യ പറയുന്നു.തനിക്കെതിരായ കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും വിദ്യയുടെ ഹർജിയിൽ പറയുന്നു.

Related News