കലുങ്കിനടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായെത്തി; നാട്ടുകാര്‍ പിടികൂടിയ വൃദ്ധനെതിരെ പോക്സോ കേസ് ചുമത്തി

  • 11/06/2023

കോട്ടയം: കലുങ്കിനടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ വൃദ്ധനെതിരെ പോക്സോ കേസ് ചുമത്തി. അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തില്‍ വൃദ്ധനെ പിടികൂടിയത്. ലൈംഗിക അതിക്രമത്തിനായാണ് പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.


ഇബ്രാഹിമിനെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയില്‍ നിന്ന് ശനിയാഴ്ചയാണ് നാട്ടുകാര്‍ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്.

ഇന്നലെ ഇവിടെയെത്തി മടങ്ങുമ്ബോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇബ്രാഹിമിനെ ഈരാറ്റുപേട്ട പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആണ് ഇബ്രാഹിം സ്കൂട്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, താൻ കുളിക്കാൻ ആണ് കുളിക്കടവില്‍ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ കൊടുവള്ളി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീര്‍ എന്നറിയപ്പെടുന്ന ഷെമീര്‍(26) നെയാണ് പൊലീസ് സംഘം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

സംഭവത്തെകുറിച്ച്‌ പരാതി ലഭിച്ചു കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത് ഒളിവില്‍ പോയ ഇയാളെ പഴുതടച്ച നീക്കത്തിലൂടെയാണ് അന്വേഷണസംഘം പിടികൂടിയത്. പിടിയിലായ ഷെമീറിന് ജില്ലയില്‍ കഞ്ചാവ് കേസും അടിപിടി കേസും ഉള്‍പ്പെടെ മറ്റു കേസുകള്‍ ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായതായി കൊടുവള്ളി പൊലീസ് പറഞ്ഞു.

Related News