എഞ്ചിനീയർ മൻസൂർ അലി സേട്ടിന് യാത്രയപ്പ് നൽകി

  • 12/06/2023


കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന എഞ്ചിനീയർ മൻസൂർ അലി സേട്ടിന് കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ യാത്രയപ്പ് നൽകി. 

26 വർഷത്തെ പ്രവാസത്തിന് ശേഷമാണ് എറണാകുളം സ്വദേശി ആയ സേട്ട് നാട്ടിലേക്ക് പോകുന്നത്.

ഇസ്‌ലാഹി സെന്റർ മെമെന്റോ സാൽമിയ മസ്ജിദ് അൽ നിമിഷ് ഖത്തീബും ഇമാമുമായ സെന്റർ ദഅവ സെക്രട്ടറി പി എൻ അബ്ദുൽ റഹ്മാൻ അബ്ദുല്ലത്തീഫ് അദ്ദേഹത്തിന് കൈമാറി. 

ഇസ്‌ലാഹി സെന്റർ സോഷ്യൽ വെൽഫയർ സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം കാപ്പാട്, ക്രിയേറ്റിവിറ്റി സെക്രട്ടറി മെഹബൂബ് നടമ്മൽ, സാൽമിയ യൂണിറ്റ് ജനറൽ സെക്രട്ടറി ആഷിഖ് ചാലക്കുടി, സാൽമിയ സോൺ പബ്ലിക് റിലേഷൻ സെക്രട്ടറി മുഹമ്മദ് ശരീഫ്.എം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Related News